ഇ​സ്രേ​ലി തീ​ര​ത്ത് 3300 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ഭ​ര​ണി​ക​ൾ

ടെ​ൽ അ​വീ​വ്: ​ഇ​സ്രേ​ലി തീ​ര​ത്ത് 3300 വ​ർ​ഷം മു​ന്പ് മു​ങ്ങി​യ ക​പ്പ​ലി​ലെ മ​ൺ​ഭ​ര​ണി​ക​ൾ ക​ണ്ടെ​ത്തി.

വ​ട​ക്ക​ൻ തീ​ര​ത്തു​നി​ന്ന് 90 കി​ലോ​മീ​റ്റ​ർ അ​ക​ലെ 1800 മീ​റ്റ​ർ ആ​ഴ​ത്തി​ൽ നൂ​റു​ക​ണ​ക്കി​നു ഭ​ര​ണി​ക​ളാ​ണു കി​ട​ക്കു​ന്ന​ത്. പു​രാ​ത​ന മ​നു​ഷ്യ​രു​ടെ നാ​വി​ക​ശേ​ഷി വി​ശ​ദ​മാ​ക്കു​ന്ന ക​ണ്ടു​പി​ടി​ത്തം​കൂ​ടി​യാ​ണി​തെ​ന്ന് ഇ​സ്രേ​ലി പു​രാ​വ​സ്തു അ​ഥോ​റി​റ്റി ചൂ​ണ്ടി​ക്കാ​ട്ടി.

മെ​ഡി​റ്റ​റേ​നി​യ​ൻ ക​ട​ലി​ൽ ക​ണ്ടെ​ത്തു​ന്ന ഏ​റ്റ​വും പ​ഴ​ക്ക​മു​ള്ള ക​പ്പ​ൽ അ​വ​ശി​ഷ്ട​മാ​ണി​ത്. എ​ണ്ണ​യ്ക്കും പ്ര​കൃ​തി​വാ​ത​ക​ത്തി​നു​മാ​യി സ്വ​കാ​ര്യ ക​ന്പ​നി ന​ട​ത്തി​യ പ​ര്യ​വേ​ക്ഷ​ണ​ത്തി​നി​ടെ​യാ​ണ് ക​ട​ലി​ന​ടി​യി​ലെ ഭ​ര​ണി​ക​ൾ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്.

ഇ​സ്രേ​ലി ഗ​വേ​ഷ​ക​ർ ര​ണ്ടു ഭ​ര​ണി​ക​ൾ മാ​ത്ര​മാ​ണു പു​റ​ത്തെ​ടു​ത്തി​ട്ടു​ള്ള​ത്. കാ​നാ​ൻ ദേ​ശ​ക്കാ​ർ ഉ​പ​യോ​ഗി​ച്ചി​രു​ന്ന ഭ​ര​ണി​ക​ളാ​ണി​തെ​ന്നു ക​രു​തു​ന്നു.

തീ​ര​ത്തോ​ടു ചേ​ർ​ന്നു മാ​ത്ര​മ​ല്ല, പു​റ​ങ്ക​ട​ലി​ലും ക​പ്പ​ലോ​ടി​ക്കാ​നു​ള്ള വൈ​ദ​ഗ്ധ്യം അ​ന്ന​ത്തെ മ​നു​ഷ്യ​ർ​ക്കു​ണ്ടാ​യി​രു​ന്നു​വെ​ന്നാ​ണ് ഇ​ത്ര ദൂ​ര​ത്ത് ക​പ്പ​ല​വ​ശി​ഷ്ടം ക​ണ്ടെ​ത്തി​യ​തി​ൽ​നി​ന്നു വ്യ​ക്ത​മാ​കു​ന്ന​ത്. ന​ക്ഷ​ത്ര​ങ്ങ​ളെ നോ​ക്കി​യാ​യി​രി​ക്കാം ദി​ശ നി​ശ്ച​യി​ച്ചി​രു​ന്ന​ത്.

Related posts

Leave a Comment