ടെഹ്റാന്: മൂന്ന് ഇസ്രയേല്‍ ചാരന്മാരെ പിടികൂടിയതായി ഇറാന്. രാജ്യത്തെ ഔദ്യോഗിക ടെലിവിഷന്‍ ചാനലിലൂടെയാണു വിവരം പുറത്തുവിട്ടത്.
മൂവരും ഇസ്രയേലിന്റെ ചാര സംഘടനയായ മൊസാദിനു വേണ്ടി ചാരപ്രവര്‍ത്തനം നടത്തിവരികയായിരുന്നുവെന്നും ഇവര്‍ ഇറാന് പൗരന്മാര് തന്നെയാണെന്നും സൂചനയുണ്ടെന്നും അറിയിപ്പിലുണ്ട്.
അഫ്ഗാനിസ്ഥാനിലെ താലിബാന് സര്‍ക്കാരിനൊപ്പം സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ഇവരെ പിടികൂടിയതെന്നും ഇറാന് അവകാശപ്പെടുന്നു. ഇറാനും അഫ്ഗാനിസ്ഥാനും ഇടയിലുള്ള പര്‍വത മേഖലകളില്‍നിന്നാണ് ചാരന്മാരെ പിടികൂടിയതെന്നും ഇറാന് വ്യക്തമാക്കി.
ഇറാന് വിദേശകാര്യ മന്ത്രി ഹുസൈന് അമീര്‍ അബ്ദൊല്ലഹിയാനും മറ്റ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്താന്‍ താലിബാന് സര്‍ക്കാറിന്റെ പ്രതിനിധികള്‍ ഇറാന് തലസ്ഥാനമായ ടെഹ്റാനില്‍ ശനിയാഴ്ച എത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഇസ്രയേല്‍ ചാരന്മാരെ പിടികൂടിയ വാര്‍ത്തയും പുറത്തുവന്നത്.