അ​ട​ങ്ങാ​തെ ഇ​സ്ര​യേ​ൽ: ഗാ​സ​യി​ൽ 21 സ്ത്രീ​ക​ള​ട​ക്കം 33 പേ​ർ കൂ​ടി കൊ​ല്ല​പ്പെ​ട്ടു; പോ​രാ​ട്ടം തു​ട​രു​മെ​ന്നു ഹ​മാ​സ്

ടെ​ൽ അ​വീ​വ്: ഗാ​സ​യി​ൽ ഇ​സ്ര​യേ​ൽ ന​ട​ത്തി​യ വ്യോ​മാ​ക്ര​മ​ണ​ത്തി​ൽ 33 പേ​ർ മ​രി​ച്ചു. മ​രി​ച്ച​വ​രി​ൽ 21 പേ​ർ സ്ത്രീ​ക​ളാ​ണ്. 89 പേ​ർ​ക്കു പ​രി​ക്കേ​റ്റു.

ഇ​ന്ന​ലെ വൈ​കു​ന്നേ​ര​മാ​ണ് ഇ​സ്ര​യേ​ൽ ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. വ​ട​ക്ക​ൻ ഗാ​സ​യി​ലെ ജ​ബ​ലി​യ​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന അ​ഭ​യാ​ർ​ഥി ക്യാ​ന്പി​ലാ​ണ് ഇ​സ്ര​യേ​ലി​ന്‍റെ വ്യോ​മാ​ക്ര​മ​ണം. വ്യോ​മാ​ക്ര​മ​ണ​ത്തി​ൽ നി​ര​വ​ധി വീ​ടു​ക​ളും മ​റ്റു കെ​ട്ടി​ട​ങ്ങ​ളും ത​ക​ർ​ന്നു. നി​ര​വ​ധി പേ​ർ അ​വ​ശി​ഷ്ട​ങ്ങ​ൾ​ക്കി​ട​യി​ൽ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്നു​ണ്ട്.

മ​ര​ണ​സം​ഖ്യ ഇ​നി​യും ഉ​യ​രാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണു റി​പ്പോ​ർ​ട്ട്. ര​ണ്ടാ​ഴ്ച​യാ​യി ജ​ബ​ലി​യ കേ​ന്ദ്രീ​ക​രി​ച്ചു സൈ​ന്യം ന​ട​ത്തു​ന്ന ആ​ക്ര​മ​ണ​ങ്ങ​ളി​ൽ നി​ര​വ​ധി ഹ​മാ​സ് ഭീ​ക​ര​രെ വ​ധി​ച്ച​താ​യി ഇ​സ്ര​യേ​ൽ പ​റ​ഞ്ഞു.

ഹ​മാ​സ് ത​ല​വ​ൻ യ​ഹി​യ സി​ന്‍​വ​റി​ന്‍റെ മ​ര​ണം സ്ഥി​രീ​ക​രി​ച്ച ഹ​മാ​സി​ന്‍റെ ഡെ​പ്യൂ​ട്ടി ചീ​ഫ് ഖ​ലീ​ൽ അ​‌ൽ-​ഹ​യ്യ, ജ​റു​സ​ലെം ത​ല​സ്ഥാ​ന​മാ​യി പ​ല​സ്തീ​ൻ രാ​ഷ്ട്രം സ്ഥാ​പി​ക്കു​ന്ന​തു വ​രെ ഹ​മാ​സ് പോ​രാ​ട്ടം തു​ട​രു​മെ​ന്നു പ​റ​ഞ്ഞു.

Related posts

Leave a Comment