ഗാസയിൽ താത്കാലിക വെടിനിർത്തൽ നാളെ സാധ്യമാകു എന്ന് ഇസ്രയേൽ. മോചിപ്പിക്കുന്ന ബന്ദികളുടെ വിവരങ്ങൾ ഹമാസ് ഇതുവരെ കൈമാറാതിരുന്നതിനാലാണ് വെടിനിർത്തൽ വെെകുന്നത്.
ഗാസയിൽ ഇസ്രയേൽ ആക്രമണം തുടരുകയാണ്. നുസ്രറത്തിലേയും ജബാലിയയിലുമുള്ള അഭയാർത്ഥി ക്യാമ്പുകൾക്കു നേരെയുണ്ടായ ആക്രമണത്തിൽ നൂറിലധികം പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ. എന്നാൽ വെടിനിർത്തൽ നീണ്ടുപോയത് ബന്ദികളാക്കപ്പെട്ടവരുടെ കുടുംബങ്ങൾ അതൃപ്തി രേഖപ്പെടുത്തി.
ഇന്നു രാവിലെ മുതൽ ഹമാസ് ബന്ദികളാക്കിയ 50 പേരെയും, ഇസ്രയേൽ ജയിലിലുള്ള 150 പാലസ്തീൻകാരെയും മോചിപ്പിക്കുമെന്നായിരുന്നു ഹമാസും ഇസ്രയേലും അറിയിച്ചിരുന്നത്.
എന്നാൽ 300-ഓളം പാലസ്തീൻ തടവുകാരുടെ പട്ടിക പുറത്തുവിട്ടിരുന്നു.പക്ഷേ കെെമാറ്റം ചെയ്യപ്പെടുന്ന 50 ബന്ദികളുടെ പട്ടിക ഹമാസ് ഇതുവരെ പുറത്തുവിട്ടില്ല. അതിനാലാണ് വെടിനിർത്തൽ വെെകുന്നത്.