ഹമാസ് സംഘർഷം ഇന്ത്യൻ വംശജരായ രണ്ട് വനിതാ സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു. ലഫ്റ്റനന്റ് ഓർ മോസസ്, ഇൻസ്പെക്ടർ കിം ഡോക്രേക്കർ എന്നിവരാണ് കൊല്ലപ്പെട്ടത്. ഇരുവരും ഹമാസ് ആക്രമണത്തിൽ ഒക്ടോബർ ഏഴിനാണ് കൊല്ലപ്പെട്ടത്.
ഹോം ഫ്രണ്ട് കമാൻഡിൽ സേവനം അനുഷ്ഠിക്കുകയായിരുന്നു ലഫ്റ്റനന്റ് ഓർ മോസസ്. പൊലീസ് സെൻട്രൽ ഡിസ്ട്രിക്റ്റിലെ ബോർഡർ ഓഫീസർ ആയിരുന്നു ഇൻസ്പെക്ടർ കിം ഡോക്രേക്കർ.
ഇസ്രയേൽ പുറത്തുവിട്ട കണക്ക് പ്രകാരം ഇതുവരെ 286 സൈനിക ഉദ്യോഗസ്ഥരും 51 പൊലീസുകാരും കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്.
ഹമാസിനെതിരെയുള്ള യുദ്ധത്തിൽ ഇസ്രയേൽ സേനയുടെ ഭാഗമായി ഗുജറാത്ത് വംശജരായ നിഷ, റിയ എന്നീ രണ്ട് ഇന്ത്യൻ യുവതികൾ പ്രവർത്തിക്കുന്നുണ്ടെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. എന്നാൽ ഇപ്പോൾ നടക്കുന്ന യുദ്ധത്തിൽ ഇവർ ഭാഗമാണെന്ന് റിപ്പോർട്ടുകളില്ല.
യുദ്ധ കമ്മ്യൂണിക്കേഷൻ ആൻഡ് സൈബർ സെക്യൂരിറ്റി വകുപ്പ് ഉദ്യോഗസ്ഥയാണ് നിഷ. ഇസ്രയേൽ സൈന്യത്തിൽ സ്ഥിര നിയമനത്തിനായുള്ള പരിശീലനത്തിലാണ് റിയ.