ഇസ്രയേൽ-ഹമാസ് യുദ്ധം: ഗാസയിൽ ഇന്‍റർനെറ്റ്, സെല്ലുലാർ സേവനങ്ങൾ പുനഃസ്ഥാപിക്കുന്നു

ഇ​സ്രാ​യേ​ൽ-​ഹ​മാ​സ് യു​ദ്ധം 23-ാം ദി​വ​സ​ത്തി​ലേ​ക്ക് ക​ട​ന്നി​രി​ക്കെ ഗാ​സ​യി​ലേ​ക്ക് ക​ര​സേ​ന​യെ അ​യ​ച്ചു​കൊ​ണ്ട് സൈ​ന്യം സം​ഘ​ർ​ഷ​ത്തി​ന്‍റെ ര​ണ്ടാം ഘ​ട്ട​ത്തി​ലേ​ക്ക് മു​ന്നേ​റി​യ​താ​യി ഇ​സ്രാ​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു.

അ​ന്താ​രാ​ഷ്ട്ര സ​മ്മ​ർ​ദ്ദ​ങ്ങ​ൾ​ക്കി​ട​യി​ലും വെ​ടി​നി​ർ​ത്ത​ലി​നു​ള്ള ആ​ഹ്വാ​ന​ങ്ങ​ൾ അ​ദ്ദേ​ഹം നി​ര​സി​ച്ചു. ഒ​ക്ടോ​ബ​ർ 7 ന് ​ഹ​മാ​സ് തീ​വ്ര​വാ​ദി​ക​ൾ ന​ട​ത്തി​യ ക്രൂ​ര​മാ​യ ആ​ക്ര​മ​ണ​ത്തി​നി​ടെ പി​ടി​കൂ​ടി​യ 200 ല​ധി​കം ബ​ന്ദി​ക​ളെ തി​രി​കെ കൊ​ണ്ടു​വ​രാ​ൻ  തീ​രു​മാ​നി​ച്ച​താ​യും അദ്ദേഹം പ​റ​ഞ്ഞു.

ഇ​സ്ര​യേ​ൽ സേ​ന ബോം​ബാ​ക്ര​മ​ണ​വും പീ​ര​ങ്കി ആ​ക്ര​മ​ണ​വും ശ​ക്ത​മാ​ക്കി​യ​തോ​ടെ ഗാ​സ മു​ന​മ്പി​ൽ ഇ​ന്‍റ​ർ​നെ​റ്റും ആ​ശ​യ​വി​നി​മ​യ​ങ്ങ​ളും ത​ക​രാ​റി​ലാ​യ​തി​നെ തു​ട​ർ​ന്നാ​ണ് ഇ​ത്.

ഗാ​സ​യി​ലെ  വ്യോ​മാ​ക്ര​മ​ണ​ത്തി​ൽ 7,000-ത്തി​ല​ധി​കം ആ​ളു​ക​ളാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

 

Related posts

Leave a Comment