ന്യൂഡൽഹി: ഇസ്രയേലിൽ കഴിയുന്ന ഇന്ത്യൻ പൗരന്മാർ സുരക്ഷിതരെന്ന് റിപ്പോർട്ടുകൾ. 18,000 ഇന്ത്യക്കാരാണ് ഇസ്രായേലിലുള്ളത്. ഇതുവരെ ഇന്ത്യാക്കാരുമായി ബന്ധപ്പെട്ട അനിഷ്ട സംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
വിനോദസഞ്ചാരികൾ ഉൾപ്പെടെയുള്ള ഇന്ത്യൻ പൗരന്മാർക്ക് സുരക്ഷിതമായി രാജ്യത്തിനു പുറത്തുകടക്കാൻ ടെൽ അവീവിലെ ഇന്ത്യൻ എംബസി നടപടികൾ സ്വീകരിക്കുന്നുണ്ട്.