ഇ​സ്ര​യേ​ൽ-​ഇ​റാ​ൻ സം​ഘ​ർ​ഷം; സാ​ഹ​ച​ര്യം സൂ​ക്ഷ​മ​മാ​യി വീ​ക്ഷി​ക്കു​ന്നു​വെ​ന്ന് എ​സ്. ജ​യ​ശ​ങ്ക​ർ


ന്യൂ​ഡ​ൽ​ഹി: ഇ​റാ​ൻ-​ഇ​സ്രാ​യേ​ൽ സം​ഘ​ർ​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​സ്ര​യേ​ൽ വി​ദേ​ശ​കാ​ര്യ മ​ന്ത്രി​യു​മാ​യി ആ​ശ​ങ്ക പ​ങ്കു​വ​ച്ച് കേ​ന്ദ്ര​മ​ന്ത്രി മ​ന്ത്രി എ​സ്. ജ​യ​ശ​ങ്ക​ർ. ടെ​ലി​ഫോ​ണി​ലൂ​ടെ​യാ​ണ് ഇ​രു​വ​രും ബ​ന്ധ​പ്പെ​ട്ട​ത്.

“ഇ​സ്രാ​യേ​ലും ഇ​റാ​നും ത​മ്മി​ലു​ള്ള ശ​ത്രു​ത വ​ർ​ധി​ക്കു​ന്ന​ത് മേ​ഖ​ല​യി​ലെ സ​മാ​ധാ​ന​ത്തി​നും സു​ര​ക്ഷ​യ്ക്കും ഭീ​ഷ​ണി​യാ​കു​ന്ന​തി​ൽ ഞ​ങ്ങ​ൾ​ക്ക് ഗൗ​ര​വ​മാ​യ ആ​ശ​ങ്ക​യു​ണ്ട്.” ച​ർ​ച്ച​യ്ക്ക് പി​ന്നാ​ലെ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം (എം​ഇ​എ) പ്ര​തി​ക​രി​ച്ചു.

ഉ​ട​ൻ സം​ഘ​ർ​ഷം കു​റ​യ്ക്കാ​നും സം​യ​മ​നം പാ​ലി​ക്കാ​നും അ​ക്ര​മ​ത്തി​ൽ നി​ന്ന് പി​ന്മാ​റാ​നും ന​യ​ത​ന്ത്ര​ത്തി​ന്‍റെ പാ​ത​യി​ലേ​ക്ക് മ​ട​ങ്ങാ​നും ഞ​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ടു​ന്നു. പ​ശ്ചി​മേ​ഷ്യ​യി​ലെ വി​ക​സി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന സാ​ഹ​ച​ര്യം ഇ​ന്ത്യ സൂ​ക്ഷ്മ​മാ​യി നി​രീ​ക്ഷി​ച്ചു വ​രി​ക​യാ​ണെ​ന്നും വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

സാ​ഹ​ച​ര്യം ഞ​ങ്ങ​ൾ സൂ​ക്ഷ്മ​മാ​യി നി​രീ​ക്ഷി​ച്ചു​വ​രി​ക​യാ​ണ്. മേ​ഖ​ല​യി​ലെ ഇ​ന്ത്യ​ൻ എം​ബ​സി​ക​ൾ ഇ​ന്ത്യ​ൻ സ​മൂ​ഹ​വു​മാ​യി അ​ടു​ത്ത ബ​ന്ധം പു​ല​ർ​ത്തു​ന്നു​ണ്ടെ​ന്നും വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി.

മേ​ഖ​ല​യി​ൽ സു​ര​ക്ഷ​യും സ്ഥി​ര​ത​യും നി​ല​നി​ർ​ത്തേ​ണ്ട​ത് അ​ത്യ​ന്താ​പേ​ക്ഷി​ത​മാ​ണ്. ഇ​റാ​ൻ പ്ര​ധാ​ന​മ​ന്ത്രി ഹു​സൈ​ൻ അ​മീ​ർ-​അ​ബ്ദു​ള്ളാ​ഹി​യാ​നു​മാ​യും എ​സ്. ജ​യ​ശ​ങ്ക​ർ സം​സാ​രി​ച്ചു.

സ്ഥി​തി​ഗ​തി​ക​ൾ ഉ​ട​ന​ടി ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് ഇ​ന്ത്യ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും മേ​ഖ​ല​യി​ലെ ത​ങ്ങ​ളു​ടെ എം​ബ​സി​ക​ൾ മേ​ഖ​ല​യി​ലെ ഇ​ന്ത്യ​ൻ പൗ​ര​ന്മാ​രു​മാ​യി അ​ടു​ത്ത ബ​ന്ധം പു​ല​ർ​ത്തു​ന്നു​ണ്ടെ​ന്നും എ​സ്. ജ​യ​ശ​ങ്ക​ർ അ​റി​യി​ച്ചു.

Related posts

Leave a Comment