ഇസ്രയേലിൽ പലസ്തീനികളുടെ വർക്ക് പെർമിറ്റ് റദ്ദാക്കിയതോടെ ഉണ്ടായ തൊഴിലാളി ക്ഷാമം പരിഹരിക്കുന്നതിനു ഇന്ത്യയിൽ നിന്ന് തൊഴിലാളികൾക്ക് ക്ഷണം. 42,000 ഇന്ത്യക്കാർക്കാണ് അവസരം. നിർമാണ മേഖലയിൽ 34,000 അവസരങ്ങളുണ്ട്.
ഇപ്പോഴിതാ ഇസ്രയേലിലെ നിർമാണ പ്രവർത്തനങ്ങൾക്കു വേണ്ടി തൊഴിലാളികളെ അന്വേഷിച്ച് ഉത്തർ പ്രദേശ് സർക്കാർ പരസ്യം ചെയ്തിട്ടുണ്ട്. മേസ്തിരി മൈക്കാട് എന്നിങ്ങനെ നിരവധി തസ്തികകളിലേക്കാണ് ഒഴിവ്. കേന്ദ്ര സർക്കാരിന്റെ നാഷ്ണൽ സ്കിൽ ഡെവലപ്മെന്റ് മിഷന്റെ കീഴിലാണ് ഇസ്രയേലിൽ ജോലി ലഭിക്കുന്നത്.
ഞെട്ടിക്കുന്ന ശമ്പളമാണ് ലഭിക്കുന്നത്. പ്രതിമാസം 1,25,000 രൂപ ശമ്പളവും അതിനു പുറമെ 15,000 രൂപ പ്രതിമാസ ബോണസും ലഭിക്കും. എന്നാൽ ജോലി പൂർത്തിയാക്കി കാലാവധി തീർന്നാൽ മാത്രമേ ബോണസ് തുക ലഭ്യമാകൂ.
21 വയസിനും 45 വയസിനും മധ്യേ പ്രായമുള്ളവരും കുറഞ്ഞത് മൂന്ന് വർഷത്തെ പ്രവൃത്തി പരിചയമുള്ളവരേയുമാണ് ഇസ്രയേലിലേക്കുള്ള സംഘത്തിൽ തെരഞ്ഞെടുക്കുന്നത്. എന്നാൽ സംഘർഷ മേഖലയായ ഇസ്രയേലിലേക്ക് ഇന്ത്യക്കാരെ അയക്കുന്നതിൽ പ്രതിപക്ഷം എതിർപ്പുമായി രംഗത്തെത്തി.