ല​ബ​ന​നി​ൽ ക​രയാ​ക്ര​മ​ണ​ത്തി​ന് ത​യാ​റെ​ടു​ത്ത് ഇ​സ്ര​യേ​ൽ: ല​ബ​ന​നി​ലേ​ക്കു യാ​ത്ര ചെ​യ്യ​രു​തെ​ന്ന് ഇ​ന്ത്യ​ൻ എം​ബ​സി

ടെ​ൽ അ​വീ​വ്: സ്ഫോ​ട​ന പ​ര​ന്പ​ര​ക​ൾ​ക്കും വ്യാ​പ​ക​മാ​യ വ്യോ​മാ​ക്ര​മ​ണ​ത്തി​നും ശേ​ഷം ല​ബ​ന​നി​ൽ ക​ര ആ​ക്ര​മ​ണ​ത്തി​ന് ത​യാ​റെ​ടു​ത്ത് ഇ​സ്ര​യേ​ൽ സൈ​ന്യം. ലെ​ബ​ന​നി​ൽ ക​ര​യു​ദ്ധ​ത്തി​ന് ത​യാ​റാ​ണെ​ന്ന് ഇ​സ്ര​യേ​ൽ സൈ​നി​ക മേ​ധാ​വി ല​ഫ്റ്റ​ന​ന്‍റ് ജ​ന​റ​ൽ ഹെ​ർ​സി ഹാ​ലേ​വി പ​റ​ഞ്ഞു.

ക​ര ആ​ക്ര​മ​ണം ന​ട​ത്തു​ന്ന​തി​നു​ള്ള ത​യാ​റെ​ടു​പ്പി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ലെ​ബ​ന​നി​ൽ വ്യോ​മാ​ക്ര​മ​ണം ശ​ക്ത​മാ​ക്കി​യ​തെ​ന്നും ഹെ​ർ​സി ഹാ​ലേ​വി വ്യ​ക്ത​മാ​ക്കി. ഇ​സ്ര​യേ​ൽ ല​ക്ഷ്യ​മാ​ക്കി ഹി​സ്ബു​ള്ള മി​സൈ​ലു​ക​ൾ തൊ​ടു​ത്ത​തി​നു പി​ന്നാ​ലെ​യാ​ണ് സൈ​നി​ക മേ​ധാ​വി​യു​ടെ പ്ര​ഖ്യാ​പ​നം.

ല​ബ​ന​നി​ലെ ഹി​സ്ബു​ള്ള കേ​ന്ദ്ര​ങ്ങ​ൾ ല​ക്ഷ്യ​മാ​ക്കി ഇ​സ്ര​യേ​ൽ വ്യോ​മാ​ക്ര​മ​ണം വ്യാ​പി​പ്പി​ച്ച​തി​നു പി​ന്നാ​ലെ റി​സ​ർ​വ് സൈ​നി​ക​രെ ഇ​സ്ര​യേ​ൽ തി​രി​കെ വി​ളി​ച്ചി​രു​ന്നു. ല​ബ​ന​നി​ൽ ക​ര ആ​ക്ര​മ​ണ​ത്തി​ന് ഉ​ട​നെ പ​ദ്ധ​തി​യി​ല്ലെ​ന്നാ​യി​രു​ന്നു ഇ​സ്ര​യേ​ൽ സൈ​ന്യം നേ​ര​ത്തെ വ്യ​ക്ത​മാ​ക്കി​യി​രു​ന്ന​ത്.

അ​തേ​സ​മ​യം, ല​ബ​ന​നി​ലെ ഏ​റ്റു​മു​ട്ട​ലി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഇ​നി​യൊ​രു അ​റി​യി​പ്പ് ഉ​ണ്ടാ​കു​ന്ന​ത് വ​രെ അ​വി​ടേ​ക്ക് യാ​ത്ര ചെ​യ്യ​രു​തെ​ന്ന് ബെ​യ്‌​റൂ​ട്ടി​ലെ ഇ​ന്ത്യ​ൻ എം​ബ​സി പൗ​ര​ന്മാ​ർ​ക്കു മു​ന്ന​റി​യി​പ്പു ന​ൽ​കി. ല​ബ​ന​നി​ൽ താ​മ​സി​ക്കു​ന്ന ഇ​ന്ത്യ​ൻ പൗ​ര​ന്മാ​രോ​ട് എ​ത്ര​യും വേ​ഗം രാ​ജ്യം വി​ടാ​നും അ​ധി​കൃ​ത​ർ നി​ർ​ദേ​ശം ന​ൽ​കി.

Related posts

Leave a Comment