ബെയ്റൂട്ട്: ഇസ്രയേൽ സേനയുടെ മനുഷ്യക്കുരുതി തുടരുന്നു. കിഴക്കൻ ലബനനിൽ ഇസ്രയേൽ വ്യോമാക്രമണത്തിൽ 60 പേർ കൊല്ലപ്പെട്ടതിനു പിന്നാലെ തെക്കൻ ലബനനിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ 10 പേർ കൂടി കൊല്ലപ്പെട്ടു.
മരിച്ചവരിലേറെയും സ്ത്രീകളും കുട്ടികളുമാണെന്ന് അധികൃതർ അറിയിച്ചു. ലബനനിൽ ഇസ്രയേൽ ആക്രമണം ആരംഭിച്ചശേഷം ഒറ്റദിവസം ഇത്രയധികം ജനങ്ങൾ കൊല്ലപ്പെടുന്നത് ആദ്യമാണ്.
വടക്കൻ ഗാസയിലെ ബെയ്ത് ലാഹിയായിലുണ്ടായ ഇസ്രേലി വ്യോമാക്രമണത്തിൽ കുട്ടികളടക്കം 93 പേർ ഇന്നലെ കൊല്ലപ്പെട്ടിരുന്നു. പലസ്തീൻ ജനത അഭയം തേടിയിരുന്ന അഞ്ചുനിലക്കെട്ടിടമാണ് ആക്രമിക്കപ്പെട്ടത്. കെട്ടിടാവശിഷ്ടങ്ങളിൽ 40 പേർ കുടുങ്ങിയതായി സംശയിക്കുന്നുണ്ട്.