ന്യൂഡൽഹി: ഇസ്രയേലിൽ നിന്നും ഇന്ത്യക്കാരുമായുള്ള ആദ്യ വിമാനം ഡൽഹിയിലെത്തി. ഒൻപത് മലയാളികൾ ഉൾപ്പടെ 212 പേരാണ് ഇസ്രയേലിൽ നിന്നും രാജ്യത്ത് മടങ്ങി എത്തിയത്.
കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ വിമാനത്താവളത്തിലെത്തി ഇവരെ സ്വീകരിച്ചു. കേരള ഹൗസ് അധികൃതരും വിമാനത്താവളത്തിലെത്തിയിട്ടുണ്ട്.
ഇസ്രയേലിൽ നിന്നുമെത്തുന്ന മലയാളികളെ സഹായിക്കാനായി കേരള ഹൗസിൽ കൺട്രോൾ റൂം തുറന്നിട്ടുണ്ട്. ഫോൺ നമ്പർ. 01123747079.
അതേസമയം, ഇസ്രായേലിലെ ഇന്ത്യൻ നയതന്ത്ര കാര്യാലയങ്ങൾ ഉടനെ അടയ്ക്കില്ലെന്ന് അധികൃതർ വ്യക്തമാക്കി. ഓപ്പറേഷൻ അജയ് ഒരാഴ്ചയെങ്കിലും തുടരുമെന്നും അതിനാലാണ് നയതന്ത്രകാര്യാലയങ്ങൾ അടയ്ക്കാത്തതെന്നും അധികൃതർ കൂട്ടിച്ചേർത്തു.