ന്യൂഡൽഹി: ഓൾ ഇന്ത്യ മജ്ലിസ്-ഇ-ഇത്തേഹാദുൽ മുസ് ലിമീൻ (എഐഎംഐഎം) തലവനും ഹൈദരാബാദ് എംപിയുമായ അസദുദ്ദീൻ ഒവൈസിയുടെ ഡൽഹിയിലെ വസതിക്കുനേരേ അജ്ഞാതർ ആക്രമണം നടത്തി.
അര്‍ധരാത്രിയോടെ വസതിക്കുനേരേ കരിഓയിൽ ഒഴിച്ച അക്രമി സംഘം വസതിക്ക് മുന്നില്‍ ജയ് ഇസ്രയേല്‍ എന്ന പോസ്റ്ററും പതിച്ചു.
ബൈക്കിലെത്തിയ രണ്ടുപേർ 34 അശോക റോഡിലുള്ള തന്റെ വീടിന്റെ പ്രധാന ഗേറ്റിലെ നെയിം പ്ലേറ്റിൽ കറുത്ത മഷി ഒഴിച്ചെന്നും പോസ്റ്റര്‍ പതിച്ചതെന്നും അസദുദ്ദീൻ ഒവൈസി പറഞ്ഞു.
അക്രമികൾ “ഭാരത് മാതാ കീ ജയ്’, “ജയ് ശ്രീറാം’ എന്നീ മുദ്രാവാക്യങ്ങളും ഉയർത്തി. വസതിക്ക് പുറത്തുനിന്നുള്ള ദൃശ്യങ്ങൾ അദ്ദേഹം എക്സിൽ പങ്കുവച്ചു.
സംഭവത്തെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി. പാര്‍ലമെന്റില്‍ “പലസ്തീന് ജയ്’ വിളിച്ചായിരുന്നു അസദുദ്ദീൻ ഒവൈസി സത്യപ്രതിജ്ഞ ചെയ്തത്. ഇതിൽ പ്രകോപിതരായാണ് ആക്രമണം നടത്തിയതെന്നാണു പ്രാഥമിക നിഗമനം.