ഗാസയിൽ പോരാട്ടം പുനരാരംഭിക്കുമ്പോൾ അന്താരാഷ്ട്ര മാനുഷിക നിയമങ്ങൾ പാലിക്കപ്പെടുന്നുണ്ടെന്നും പാലസ്തീൻ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കണമെന്നും അമേരിക്ക.
അതേസമയം യുദ്ധം ഉടൻ പുനരാരംഭിക്കരുതെന്നും കൂടുതൽദിവസത്തേക്ക് വെടിനിർത്തൽ നീട്ടണമെന്നും അന്താരാഷ്ട്രതലത്തിൽ ഇസ്രയേലിനുമേൽ സമ്മർദം ശക്തമാവുകയാണ്. ഗാസയിൽ മരണസംഖ്യ കൂടുകയും മുനമ്പിലെ സ്ഥിതി കൂടുതൽ വഷളാവുകയും ചെയ്യുന്നതിനാൽ മാനുഷിക വെടിനിർത്തലിന് സമ്മർദ്ദം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്.
വ്യാഴാഴ്ച രാവിലെ ഏഴോടെ അവസാനിക്കേണ്ട കരാര്‍ ഇന്നു രാവിലെവരെ നീട്ടിയിരുന്നു. ഇക്കാര്യത്തെക്കുറിച്ചും ഗാസയുടെ യുദ്ധാനന്തരഭാവിയെക്കുറിച്ചും ചർച്ചചെയ്യാൻ യു.എസ്. വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കൻ ടെൽഅവീവിലെത്തി.
വെള്ളിയാഴ്ച വെടിനിര്‍ത്തല്‍ നിലവില്‍ വന്നതുമുതല്‍ ഇസ്രയേല്‍ മോചിപ്പിക്കുന്ന ബന്ദികളുടെ എണ്ണം 97 ആയി. ഇതില്‍ 70 പേര് ഇസ്രയേല്‍ പൗരന്മാരാണ്.
സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ 16 ബന്ദികളെ വ്യാഴാഴ്ച രാവിലെ ഹമാസ് മോചിപ്പിച്ചു. ഇതില്‍ 10 പേര് ഇസ്രയേല്‍പൗരരും നാലുപേര്‍ തായ്ലാന്‍ഡില്‍നിന്നും രണ്ടുപേര്‍ റഷ്യയില്‍നിന്നുമുള്ളവരുമാണ്.