വത്തിക്കാൻ സിറ്റി: വിശുദ്ധനാട്ടിൽ യുദ്ധം അവസാനിപ്പിക്കണമെന്നു ഫ്രാൻസിസ് മാർപാപ്പ ആഹ്വാനം ചെയ്തു. “യുദ്ധം എന്നും എപ്പോഴും പരാജയമാണ്. സഹോദരീസഹോദരങ്ങളേ നിർത്തൂ, യുദ്ധം നിർത്തൂ.
ഇസ്രയേൽ-പലസ്തീൻ സംഘർഷം അവസാനിപ്പിക്കാൻ എല്ലാവരും പ്രാർഥിക്കണം. ബന്ദികളുടെ മോചനത്തിനും ഗാസയിൽ സഹായമെത്തിക്കുന്നതിനും പ്രത്യേകം പ്രാർഥിക്കണം” – മാർപാപ്പ നിർദേശിച്ചു.
ഇന്നലെ സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ ത്രികാലജപ പ്രാർഥനയിൽ പങ്കെടുത്തവരെ അഭിസംബോധന ചെയ്യുകയായിരുന്നു മാർപാപ്പ. പശ്ചിമേഷ്യയുടെയും ലോകത്തിന്റെയും സമാധാനത്തിനായി വെള്ളിയാഴ്ച ഫ്രാൻസിസ് മാർപാപ്പയുടെ നേതൃത്വത്തിൽ ഉപവാസപ്രാർഥന നടത്തിയിരുന്നു.