ഹ​മാ​സി​ന്‍റെ ഭീ​ഷ​ണി അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ങ്കി​ല്‍ വ്യോ​മാ​ക്ര​മ​ണം മാ​ത്രം പോരാ; ഗാ​സ​യി​ല്‍ ക​ര​യു​ദ്ധ​ത്തി​നൊ​രു​ങ്ങി ഇ​സ്ര​യേ​ല്‍ സേ​ന

 

ടെ​ല്‍ അ​വീ​വ്: ഗാ​സ​യി​ല്‍ ക​ര​യു​ദ്ധ​ത്തി​നൊ​രു​ങ്ങി ഇ​സ്ര​യേ​ല്‍ സേ​ന. ഗാ​സ​യി​ല്‍​നി​ന്നു​ള്ള ഹ​മാ​സി​ന്‍റെ ഭീ​ഷ​ണി എ​ന്നെ​ന്നേ​ക്കു​മാ​യി അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ങ്കി​ല്‍ വ്യോ​മാ​ക്ര​മ​ണം മാ​ത്രം മ​തി​യാ​വി​ല്ലെ​ന്നാ​ണ് ഇ​സ്ര​യേ​ലി​ന്‍റെ വി​ല​യി​രു​ത്ത​ല്‍.

48 മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ ഗാ​സ​യി​ല്‍ സൈ​നി​ക​നി​ക്കം തു​ട​ങ്ങു​മെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്. ഗാ​സ​യു​ടെ പൂ​ര്‍​ണ നി​യ​ന്ത്ര​ണം ഏ​റ്റെ​ടു​ത്തെ​ങ്കി​ലേ ഇ​ത് സാ​ധ്യ​മാ​കൂ എ​ന്നാ​ണ് മ​ന്ത്രി​സ​ഭ​യു​ടെ​യും സൈ​ന്യ​ത്തി​ന്‍റെ​യും നി​ഗ​മ​നം.

ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​നാ​ണ് ക​ര​മാ​ര്‍​ഗ​മു​ള്ള സൈ​നി​ക​നീ​ക്ക​ത്തി​ന് ഒ​രു​ങ്ങു​ന്ന​ത്. ഗാ​സ​യി​ലെ 800 കേ​ന്ദ്ര​ങ്ങ​ളി​ല്‍ ഇ​സ്ര​യേ​ല്‍ സൈ​ന്യം ഇ​തു​വ​രെ ആ​ക്ര​മ​ണം ന​ട​ത്തി.

74% of Gaza homes destroyed by Israel in summer 2014 war have not been  rebuilt, as violent repression escalates | Salon.com

നൂ​റി​ലേ​റെ ഇ​സ്ര​യേ​ല്‍ പൗ​ര​ന്മാ​രെ ബ​ന്ദി​ക​ളാ​ക്കി​യെ​ന്ന് ഹ​മാ​സും അ​വ​കാ​ശ​പ്പെ​ട്ടു.അ​തേ​സ​മ​യം ഇ​സ്ര​യേ​ലി​ല്‍ ഹ​മാ​സ് ന​ട​ത്തി​യ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ല്‍ കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ എ​ണ്ണം 700 ക​ട​ന്നു. ഗാ​സ​യി​ല്‍ ഇ​സ്ര​യേ​ല്‍ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ല്‍ 450 പേ​ര്‍ കൊ​ല്ല​പ്പെ​ട്ടെ​ന്നാ​ണ് വി​വ​രം.

Related posts

Leave a Comment