ഇസ്രയേല്‍ പ്രധാനമന്ത്രി ഇന്ത്യ സന്ദര്‍ശിക്കാനെത്തുന്നത് നരേന്ദ്രമോദിയ്ക്ക് സമ്മാനവുമായി! കടല്‍വെള്ളം ശുദ്ധീകരിച്ച് കുടിവെള്ളമാക്കാന്‍ ശേഷിയുള്ള ജീപ്പിന്റെ വില എഴുപത്തൊന്ന് ലക്ഷം; നെതന്യാഹു മോദിയ്ക്ക് ജീപ്പ് സമ്മാനിക്കാനുണ്ടായ കാരണമിത്

നാല് ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തുന്ന ഇസ്രയേല്‍ പ്രധാനമന്ത്രി ബന്യാമിന്‍ നെതന്യാഹു എത്തുന്നത് പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് എഴുപത്തൊന്ന് ലക്ഷം രൂപയുടെ സമ്മാനവുമായാണെന്ന് റിപ്പോര്‍ട്ട്. കടല്‍ വെള്ളം ശുദ്ധീകരിച്ച് കുടിവെള്ളമാക്കി മാറ്റാന്‍ ശേഷിയുള്ള ജീപ്പായാരിക്കും നെതന്യാഹു മോദിക്ക് സമ്മാനിക്കുന്നത്. ജനുവരി 14നാണ് ഇസ്രയേല്‍ പ്രധാനമന്ത്രി ബന്യാമിന്‍ നെതന്യാഹു ഇന്ത്യയിലെത്തുക.

ഇസ്രയേലില്‍ വികസിപ്പിച്ചെടുത്ത ഗാല്‍ മൊബൈല്‍ എന്ന ജീപ്പാണ് മോദിക്ക് സമ്മാനിക്കാനായി നെതന്യാഹു കൊണ്ടുവരുന്നത്. കഴിഞ്ഞ ജൂലൈയില്‍ മോദി ഇസ്രയേല്‍ സന്ദര്‍ശിച്ചപ്പോള്‍ മെഡിറ്ററേനിയല്‍ കടല്‍ത്തീരത്ത് വെച്ച് ജീപ്പിന്റെ പ്രവര്‍ത്തനരീതി ചോദിച്ചു മനസിലാക്കുകയും ഈ സാങ്കേതിക വിദ്യ കണ്ടുപിടിച്ചതില്‍ അഭിനന്ദിക്കുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്നാണ് ജീപ്പ് സമ്മാനിക്കാന്‍ ഇസ്രയേല്‍ തീരുമാനിച്ചതെന്നാണറിയുന്നത്.

ഏകദേശം 390,000 ഇസ്രയേലി ഷെക്കല്‍ (ഏകദേശം 71 ലക്ഷം രൂപ) ആണ് ഈ ജീപ്പിന്റെ വില. ഇസ്രയേല്‍ കമ്പനിയായി ഗാല്‍ വികസിപ്പിച്ച ഗാല്‍മൊബൈലിന് ഒരു ദിവസം 20000 ലീറ്റര്‍ വരെ കടല്‍ വെള്ളവും നദിയില്‍ നിന്നുള്ള വെള്ളമാണെങ്കില്‍ 80000 ലീറ്ററും ശുദ്ധീകരിക്കാന്‍ സാധിക്കും. മണിക്കൂറില്‍ 90 കിലോമീറ്രര്‍ വേഗതയുള്ള ജീപ്പിന്റെ ഭാരം 1540 കിലോഗ്രാമാണ്.

 

Related posts