വാഷിഗ്ടണ്‍: ഗാസയിലെ യുദ്ധം അവസാനിപ്പിക്കാന്‍ ഇസ്രയേല്‍ മുന്നോട്ടു വച്ച പുതിയ ഫോര്‍മുല യുദ്ധം അവസാനിപ്പിക്കാനുള്ള മികച്ച അവസരമായി ഇരുവിഭാഗവും കാണണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്. പുതിയ നിര്‍ദേശങ്ങള്‍ ഖത്തര്‍ വഴി ഹമാസിന് ഇസ്രയേല്‍ കൈമാറിയെന്നു വൈറ്റ് ഹൗസില്‍ നടത്തിയ പ്രസംഗത്തില്‍ ബൈഡന് പറഞ്ഞു.
മൂന്നുഘട്ടങ്ങളായി നടപ്പാക്കേണ്ട ഫോർമുലയാണ് ഇസ്രയേൽ മുന്നോട്ടുവച്ചിരിക്കുന്നത്. ആറാഴ്ച നീളുന്ന ആദ്യഘട്ടത്തില്‍ സമ്പൂര്‍ണ വെടിനിര്‍ത്തലാണുള്ളത്. ജനവാസ കേന്ദ്രങ്ങളിലെ ഇസ്രയേല്‍ സൈനികരുടെ പിന്മാറ്റവും ഇരുഭാഗത്തുമുള്ള ബന്ദികളുടെ മോചനവും ആദ്യഘട്ടത്തിലുണ്ടാകും. ഗാസയിലേക്ക് ദിവസേന 600 ട്രക്കുകളില്‍ ഭക്ഷണവും മരുന്നും മറ്റ് സഹായങ്ങളും എത്തിക്കും. താത്കാലിക ഭവന യൂണിറ്റുകളും ഗാസയില്‍ സ്ഥാപിക്കും.
ഈ ആറാഴ്ച കാലയളവില്‍ അമേരിക്കയുടെയും ഖത്തറിന്റെയും മധ്യസ്ഥതയില്‍ ചര്‍ച്ചകളും നടക്കും. ഇത് വിജയിച്ചാല്‍ അടുത്ത ഘട്ടത്തിലെ പദ്ധതികള്‍ നടപ്പിലാക്കും. രണ്ടാം ഘട്ടത്തില്‍ ഗാസയില്‍ നിന്ന് ഇസ്രയേല്‍ സൈന്യം പൂര്‍ണമായും പിന്മാറും. ഹമാസ് ബന്ദികളെയും മോചിപ്പിക്കും.
മൂന്നാം ഘട്ടം പുനര്‍നിര്‍മാണ പദ്ധതികളാണ്. അമേരിക്കല്‍ നയതന്ത്ര ശ്രമങ്ങളുടെ ഫലമാണ് പുതിയ നിര്‍ദേശങ്ങളെന്നും ജോ ബൈഡന് അവകാശപ്പെട്ടു.ഗാസയിലെ യുദ്ധം ഇസ്രയേല്‍ അവസാനിപ്പിച്ചാല്‍ ബന്ദി കൈമാറ്റം അടക്കം സമാധാന ഉടമ്പടിയിലെത്താന്‍ തയാറാണെന്ന് ഹമാസ് നേരത്തെ വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞ ഒക്ടോബർ ഏഴിന് ഹമാസിന്റെ നേതൃത്വത്തിലുള്ള തീവ്രവാദികൾ ഇസ്രയേലിൽ ആക്രമണം നടത്തി 1,200 ഓളം പേരെ കൊല്ലുകയും 250 ലധികം ബന്ദികളെ പിടിക്കുകയും ചെയ്തതിന് ശേഷമാണ് ഇസ്രയേൽ വ്യോമ-കരയുദ്ധം ആരംഭിച്ചത്. ഇസ്രയേലിന്റെ ഗാസ ആക്രമണത്തില്‍ 36,000 ഓളം പലസ്തീന് പൗരമാര്‍ ഇതുവരെ കൊല്ലപ്പെട്ടു.