ബ്രസൽസ്: ഗാസയിലെ ആശുപത്രികളും അഭയാർഥി ക്യാന്പുകളും ബോംബിംഗിന് ഇരയായതിനെക്കുറിച്ച് അന്വേഷിക്കണമെന്നും ഇസ്രയേലിനെതിരേ ഉപരോധം ചുമത്തണമെന്നും ബെൽജിയം സർക്കാരിനോട് ഉപപ്രധാനമന്ത്രി പ്രട്ര ഡി സട്ടർ ആവശ്യപ്പെട്ടു.
ബോംബുമഴ പെയ്യിക്കുന്നത് മനുഷ്യതരഹിതമാണെന്നും ഇസ്രയേലിനെതിരേ ഉപരോധത്തിനു സമയമായെന്നും അവർ പറഞ്ഞു. വെടി നിർത്തണമെന്ന അന്താരാഷ്ട്ര സമൂഹത്തിന്റെ ആവശ്യം മാനിക്കാൻ ഇസ്രയേൽ തയാറല്ല.
യൂറോപ്യൻ യൂണിയൻ ഇസ്രയേലുമായുള്ള രാഷ്ട്രീയ, സാന്പത്തിക സഹകരണം അവസാനിപ്പിക്കണം. അധിനിവേശ പലസ്തീനിൽനിന്നുള്ള ഇസ്രേലി ഉത്പന്നങ്ങൾ നിരോധിക്കണം. ഇസ്രേലി രാഷ്ട്രീയ, സൈനിക നേതാക്കൾക്കെതിരേ യുദ്ധക്കുറ്റം ചുമത്തി യൂറോപ്യൻ യൂണിയനിൽ പ്രവേശിക്കുന്നതു തടയണമെന്നും അവർ ആവശ്യപ്പെട്ടു.