ജറുസലേം: സമ്മർദങ്ങൾക്ക് വഴങ്ങില്ലെന്നും ഗാസയിൽ യുദ്ധം തുടരുമെന്നും ഇസ്രയേൽ. യുഎൻ ജനറൽ അസംബ്ലിയിൽ വെടിനിർത്തൽ ചർച്ച ചെയ്തതിനു പിന്നാലെ ഗാസ ഉൾപ്പടെയുള്ള പ്രദേശങ്ങളിൽ ആക്രമണം ശക്തമായതായും റിപ്പോർട്ടുകളുണ്ട്.
193 അംഗ യുഎൻ പൊതുസഭയിൽ വെടിനിർത്തൽ പ്രമേയത്തെ 153 രാജ്യങ്ങൾ പിന്തുണച്ചപ്പോൾ 10 രാജ്യങ്ങൾ എതിർത്തു. 23 രാജ്യങ്ങൾ വിട്ടുനിന്നു.
അതേസമയം ഗാസയുടെ തെക്കുംവടക്കും ഏറ്റുമുട്ടൽ രൂക്ഷമായി തുടരുകയാണ്. ഇന്നലെ ഗാസ സിറ്റിയിലെ ഷേജയ്യ ജില്ലയിൽ ലഫ്. കേണൽ അടക്കം 10 സൈനികർ കൊല്ലപ്പെട്ടതായും ഇസ്രയേൽ അറിയിച്ചു.
കര യുദ്ധം തുടങ്ങിയശേഷം കൊല്ലപ്പെട്ട ഇസ്രയേൽ സൈനികരുടെ എണ്ണം ഇതോടെ 114 ആയി.18 ലക്ഷത്തോളം പേർക്കു വീടു നഷ്ടമായ ഗാസയിൽ മഴക്കാലം തുടങ്ങിയതോടെ ജീവിതം കൂടുതൽ ദുരിതപൂർണമായിരിക്കുകയാണ്.