ദോഹ: ഗാസയിൽ ഇസ്രയേൽ നടത്തുന്ന യുദ്ധ കുറ്റങ്ങളിൽ അന്താരാഷ്ട്ര നീതി ന്യായ കോടതി പ്രഖ്യാപിച്ച വിധിയെ പ്രശംസിച്ച് ഖത്തർ. ഗാസയിൽ വംശഹത്യ ഇസ്രയേൽ തടയണമെന്നും മാനുഷിക സഹായങ്ങൾ ഉറപ്പാക്കണമെന്നുമാണ് കോടതി വിധി.
വെള്ളിയാഴ്ചയാണ് വിധിയെ പ്രശംസിച്ച് ഖത്തർ രംഗത്തെത്തിയത്. നീതി ന്യായ കോടതിയുടെ താത്കാലിക നടപടികളെ സ്വാഗതം ചെയ്യുന്നു. മനുഷ്യത്വത്തിന്റെയും അന്താരാഷ്ട്ര നീതിയുടെയും വിജയമാണിതെന്നും ഖത്തർ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
നേരത്തെ, ഗാസയിൽ ഇസ്രയേൽ നടത്തുന്ന സൈനിക നടപടികൾ അടിയന്തരമായി നിർത്തിവയ്ക്കാൻ ഉത്തരവിടണമെന്ന് ദക്ഷിണാഫ്രിക്ക അന്താരാഷ്ട്ര കോടതിയോട് ആവശ്യപ്പെട്ടിരുന്നു.
പിന്നാലെയാണ് ഗാസയിൽ വംശഹത്യ ഇസ്രേൽ തടയണമെന്നും മാനുഷിക സഹായങ്ങൾ ഉറപ്പാക്കണമെന്നും കോടതി വിധിച്ചത്.