“ഹ​മാ​സ് ആ​ക്ര​മ​ണം എ​ന്‍റെ പി​ഴ’; ഇ​സ്ര​യേ​ൽ ആ​ഭ്യ​ന്ത​ര സു​ര​ക്ഷാ ഏ​ജ​ൻ​സി ത​ല​വ​ൻ റോ​ണ​ൻ ബാ​ർ


ടെ​ൽ അ​വീ​വ്: ഇ​സ്ര​യേ​ലി​ലേ​ക്ക് ക​ട​ന്നു ക​യ​റി ഹ​മാ​സ് ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം ഏ​റ്റെ​ടു​ത്ത് ഇ​സ്ര​യേ​ൽ ആ​ഭ്യ​ന്ത​ര സു​ര​ക്ഷാ ഏ​ജ​ൻ​സി (ഐ​എ​സ്എ) ത​ല​വ​ൻ റോ​ണ​ൻ ബാ​ർ.

ഒ​ക്‌​ടോ​ബ​ർ ഏ​ഴി​ന് 1,300-ല​ധി​കം പേ​ർ കൊ​ല്ല​പ്പെ​ട്ട ഹ​മാ​സി​ന്‍റെ ക്രൂ​ര​മാ​യ ആ​ക്ര​മ​ണം ത​ട​യു​ന്ന​തി​ൽ പ​രാ​ജ​യ​പ്പെ​ട്ട​തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം ത​നി​ക്കാ​ണെ​ന്നും നി​ർ​ണാ​യ​ക വി​ജ​യ​ത്തി​നാ​യി അ​വ​സാ​നം വ​രെ പോ​രാ​ടു​മെ​ന്നും ബാ​ർ പ​റ​ഞ്ഞു.

നി​ർ​ഭാ​ഗ്യ​വ​ശാ​ൽ, ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച ഞ​ങ്ങ​ൾ നി​ര​വ​ധി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​യെ​ങ്കി​ലും, ആ​ക്ര​മ​ണ​ത്തെ ത​ട​യാ​നു​ള്ള മു​ന്ന​റി​യി​പ്പു​ക​ൾ സൃ​ഷ്ടി​ക്കാ​ൻ ഞ​ങ്ങ​ൾ​ക്ക് ക​ഴി​ഞ്ഞി​ല്ല.

ത​ട്ടി​ക്കൊ​ണ്ടു പോ​യ​വ​രെ​യും കാ​ണാ​താ​യ​വ​രെ​യും ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മ​ങ്ങ​ൾ തു​ട​രു​ക​യാ​ണ്. ഇ​തി​നാ​യി പ്ര​തി​രോ​ധ സേ​ന​യു​മാ​യി ചേ​ർ​ന്ന് ഒ​രു പ്ര​ത്യേ​ക സം​വി​ധാ​നം ത​യ​റാ​ക്കി​യ​താ​യും റോ​ണ​ൻ ബാ​ർ പ​റ​ഞ്ഞു.

Related posts

Leave a Comment