ഇ​സ്ര​യേ​ൽ യു​ദ്ധം ചെ​യ്യു​ന്ന​ത് യു​എ​സി​നു വേ​ണ്ടി​യും: നെ​ത​ന്യാ​ഹു

വാ​ഷിം​ഗ്ട​ൺ ഡി​സി: ഇ​സ്ര​യേ​ലി​ന്‍റെ യു​ദ്ധം അ​മേ​രി​ക്ക​യ്ക്കു​കൂ​ടി വേ​ണ്ടി​യാ​ണെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ബ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു. ഇ​റാ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഭീ​ക​ര​ത​യു​ടെ അ​ച്ചു​ത​ണ്ട് അ​മേ​രി​ക്ക​യ്ക്കും ഇ​സ്ര​യേ​ലി​നും അ​റ​ബ് ലോ​ക​ത്തി​നും ഭീ​ഷ​ണി​യാ​ണെ​ന്ന് യു​എ​സ് കോ​ൺ​ഗ്ര​സി​നെ അ​ഭി​സം​ബോ​ധ​ന ചെ​യ്ത നെ​ത​ന്യാ​ഹു പ​റ​ഞ്ഞു.

അ​മേ​രി​ക്ക​യു​ടെ ശ​ത്രു​വാ​യ ഇ​റാ​നെ​തി​രേ​യാ​ണ് ഇ​സ്ര​യേ​ലി​ന്‍റെ യു​ദ്ധം. ഞ​ങ്ങ​ളു​ടെ യു​ദ്ധം നി​ങ്ങ​ളു​ടെ യു​ദ്ധം​കൂ​ടി​യാ​ണ്; ഞ​ങ്ങ​ളു​ടെ വി​ജ​യം നി​ങ്ങ​ളു​ടെ​യും. അ​മേ​രി​ക്ക ഇ​സ്ര​യേ​ലി​നു ന​ല്കു​ന്ന സൈ​നി​ക സ​ഹാ​യ​ങ്ങ​ൾ​ക്കു നെ​ത​ന്യാ​ഹു ന​ന്ദി അ​റി​യി​ച്ചു.

ഗാ​സാ യു​ദ്ധ​ത്തി​ന്‍റെ പേ​രി​ലു​ള്ള വി​മ​ർ​ശ​ന​ങ്ങ​ൾ പ​രാ​മ​ർ​ശി​ക്കാ​തി​രു​ന്ന അ​ദ്ദേ​ഹം, ഗാ​സ​യി​ലെ ഓ​രോ വ്യ​ക്തി​ക്കും 3,000 ക​ലോ​റി ല​ഭി​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ ഭ​ക്ഷ​ണം ഇ​സ്ര​യേ​ൽ വി​ത​ര​ണം ചെ​യ്യു​ന്നു​ണ്ടെ​ന്ന് അ​വ​കാ​ശ​പ്പെ​ട്ടു.

അ​തേ​സ​മ​യം, നെ​ത​ന്യാ​ഹു​വി​നെ​തി​രേ വ​ൻ പ്ര​തി​ഷേ​ധ​മാ​ണ് അ​മേ​രി​ക്ക​ൻ ത​ല​സ്ഥാ​ന​ത്തു​ണ്ടാ​യ​ത്. നെ​ത​ന്യാ​ഹു യു​ദ്ധ​ക്കു​റ്റ​വാ​ളി​യാ​ണെ​ന്ന പ്ല​ക്കാ​ർ​ഡു​ക​ൾ പി​ടി​ച്ച പ​ല​സ്തീ​ൻ അ​നു​കൂ​ലി​ക​ൾ കോ​ൺ​ഗ്ര​സ് സ്ഥി​തി ചെ​യ്യു​ന്ന കാ​പി​റ്റോ​ൾ മ​ന്ദി​ര​ത്തി​നു പു​റ​ത്ത് ത​ടി​ച്ചു​കൂ​ടി.

മ​ന്ദി​ര​ത്തി​നു​ള്ളി​ൽ ക​ട​ന്ന് നെ​ത​ന്യാ​ഹു​വി​ന്‍റെ പ്ര​സം​ഗം ത​ട​സ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച അ​ഞ്ചു പേ​ർ അ​റ​സ്റ്റി​ലാ​യി. മി​ഷി​ഗ​ണി​ൽ​നി​ന്നു​ള്ള ജ​ന​പ്ര​തി​നി​ധി​യും കോ​ൺ​ഗ്ര​സി​ൽ അം​ഗ​മാ​യ ആ​ദ്യ പ​ല​സ്തീ​ൻ വം​ശ​ജ​യു​മാ​യ റ​ഷീ​ദ ത​ല​യ്ബും ‘യു​ദ്ധ​ക്കു​റ്റ​വാ​ളി’ എ​ന്ന പ്ല​ക്കാ​ർ​ഡ് ഉ​യ​ർ​ത്തി​യാ​ണു സ​ഭ​യി​ലി​രു​ന്ന​ത്.

മു​തി​ർ​ന്ന ഡെ​മോ​ക്രാ​റ്റി​ക് നേ​താ​വ് നാ​ൻ​സി പെ​ലോ​സി അ​ട​ക്കം 39 ഡെ​മോ​ക്രാ​റ്റി​ക് നേ​താ​ക്ക​ൾ സ​ഭ​യി​ലെ​ത്താ​ൻ കൂ​ട്ടാ​ക്കി​യി​ല്ല. നെ​ത​ന്യാ​ഹു​വി​നെ കോ​ൺ​ഗ്ര​സി​ൽ പ്ര​സം​ഗി​ക്കാ​ൻ ക്ഷ​ണി​ച്ച​ത് അ​നു​ചി​ത​മാ​യെ​ന്ന് പെ​ലോ​സി അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ഇ​സ്ര​യേ​ലി​ൽ ബ​ന്ദി​ക​ളു​ടെ കു​ടും​ബാം​ഗ​ങ്ങ​ൾ നെ​ത​ന്യാ​ഹു​വി​ന്‍റെ പ്ര​സം​ഗ​ത്തെ അ​പ​ല​പി​ക്കു​ക‌​യും ബ​ന്ദി​ക​ളെ തി​രി​കെ​യെ​ത്തി​ക്കാ​ൻ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തു.

Related posts

Leave a Comment