ഗാസ സിറ്റി: ഗാസയിലെ അൽ ഷിഫ ആശുപത്രിക്കു സമീപത്തുനിന്ന് ഹമാസ് ബന്ദിയാക്കിയ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയെന്ന് ഇസ്രയേൽ സൈന്യം.
ഒക്ടോബർ ഏഴിന് ഗാസ അതിർത്തിക്കടുത്തുള്ള കിബ്സിലെവീട്ടിൽനിന്ന് ഹമാസ് തട്ടിക്കൊണ്ടുപോയ യെഹൂദിത് വെയ്സിന്റെ മൃതദേഹമാണ് ഇസ്രയേൽ സൈന്യം കണ്ടെടുത്തത്. മൃതദേഹം ഇസ്രയേലിലേക്കു കൊണ്ടുപോയി.
അതേസമയം, ഹമാസിന്റെ പരമോന്നത നേതാവായ ഇസ്മയിൽ ഹനിയയുടെ ഗാസയിലെ വസതിയിൽ ഇസ്രേലി വ്യോമസേന ആക്രമണം നടത്തി.
കൂടിയാലോചനാ കേന്ദ്രമായിട്ടാണു വസതി ഉപയോഗിച്ചിരുന്നതെന്ന് ഇസ്രേലി സേന പറഞ്ഞു. ഹനിയ ഏഴു വർഷമായി ഖത്തറിലാണു താമസിക്കുന്നത്.