ചാനലിന്റെ അവസാനത്തെ ദിവസം അവതാരക കരച്ചിലടക്കാൻ പാടുപെട്ട് യാത്രപറയുന്ന വീഡിയോ വൈറലാകുന്നു. ഇസ്രയേലിലെ ചാനൽ1 ന്യൂസിന്റെ സ്റ്റുഡിയോയിലാണ് സംഭവം നടന്നത്. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ നിർദേശത്തെ തുടർന്ന് രാഷ്ടിയ പ്രശ്നത്തിന്റെ പേരിൽ ചാനൽ അടച്ചു പൂട്ടണമെന്ന ഉത്തരവിറങ്ങിയിരുന്നു.
ഇന്ന് ചാനലിന്റെ അവസാനത്തെ ദിവസമാണെന്നും ഇനി ഈ ചാനലിൽ കൂടി എന്തെങ്കിലും സംപ്രേക്ഷണം ചെയ്താൽ അത് അപ്രസ്ക്തമാണെന്നും പറയുന്നതിനിടെയാണ് അവതാരക കരച്ചിലടക്കാൻ പാടുപെട്ടത്. ചാനലിന്റെ തന്നെ ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്ത വീഡിയോ ലക്ഷക്കണക്കിനു പേർ കണ്ടുകഴിഞ്ഞു.
വീഡിയോ കാണാം: