അമ്പിളിമാമ്മൻ… ഇ​ന്ത്യ​ന്‍ മു​ദ്ര ച​ന്ദ്ര​നി​ല്‍ പ​തി​ഞ്ഞു; ഇ​ന്ത്യ​ന്‍ മു​ദ്ര പ​തി​ഞ്ഞ ചി​ത്ര​ങ്ങ​ൾക്കായി കാത്ത് രാ​ജ്യം

ന്യൂ​ഡ​ല്‍​ഹി: ച​ന്ദ്ര​യാ​ന്‍ 3 “പ്ര​ഗ്യാ​ന്‍’ റോ​വ​ര്‍ ച​ന്ദ്രോ​പ​രി​ത​ല​ത്തി​ല്‍ ഇ​റ​ങ്ങി​യ​തോ​ടെ ഇ​ന്ത്യ​ന്‍ മു​ദ്ര ച​ന്ദ്ര​നി​ല്‍ എ​ന്നെ​ന്നേ​ക്കു​മാ​യി പ​തി​ഞ്ഞു. റോ​വ​റി​ന്‍റെ പി​ന്‍​ച​ക്ര​ങ്ങ​ളി​ലു​ണ്ടാ​യി​രു​ന്ന അ​ശോ​ക സ്തം​ഭ​ത്തി​ന്‍റെയും ഐ​സ്ആ​ര്‍​ഒ​യു​ടെ​യും മു​ദ്ര​യാ​ണ് ച​ന്ദ്രോ​പ​രി​ത​ല​ത്തി​ല്‍ പ​തി​ഞ്ഞ​ത്.

പേ ​ലോ​ഡ് ആ​ക്ടി​വേ​ഷ​ന്‍ പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്ന് ഇ​സ്‌​റോ അ​റി​യി​ച്ചു. “വി​ക്രം’ ലാ​ന്‍​ഡ​ര്‍ പേ​ട​ക​ത്തി​ന്‍റെ വാ​തി​ല്‍ തു​റ​ന്ന് റോ​വ​ര്‍ പു​റ​ത്തേ​ക്ക് ഇ​റ​ങ്ങു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ള്‍ ഇ​സ്‌​റോ നേരത്തേ പു​റ​ത്തു​വി​ട്ടി​രു​ന്നു. ഇ​നി ച​ന്ദ്ര​നി​ല്‍ ഇ​ന്ത്യ​ന്‍ മു​ദ്ര പ​തി​ഞ്ഞ ചി​ത്ര​ങ്ങ​ള്‍ ല​ഭി​ക്കാ​നാ​യി കാ​ത്തി​രി​ക്കു​ക​യാ​ണ് രാ​ജ്യം.

ലാ​ന്‍​ഡിം​ഗി​ന് ശേ​ഷം ച​ന്ദ്രോ​പ​രി​ത​ല​ത്തി​ല്‍ ഉ​യ​ര്‍​ന്നു​പൊ​ങ്ങി​യ പൊ​ടി​പ​ട​ല​ങ്ങ​ള്‍ കെ​ട്ട​ട​ങ്ങി​യ ശേ​ഷ​മാ​ണ് റോ​വ​ര്‍ പു​റ​ത്തി​റ​ങ്ങി​യ​ത്. ച​ന്ദ്ര​നി​ലെ ഗു​രു​ത്വാ​ക​ര്‍​ഷ​ണ​ബ​ലം മൂ​ലം പൊ​ടി​പ​ട​ല​ങ്ങ​ള്‍ താ​ഴേ​ക്ക് വ​രാ​ന്‍ ഏ​റെ സ​മ​യ​മെ​ടു​ക്കു​മെ​ന്ന​തി​നാ​ല്‍, റോ​വ​ര്‍ പെ​ട്ടെ​ന്ന് പു​റ​ത്തി​റ​ക്കാ​ന്‍ സാ​ധി​ക്കി​ല്ലെ​ന്ന് ഇ​സ്‌​റോ അ​റി​യി​ച്ചി​രു​ന്നു.

റോ​വ​ര്‍ അ​തി​വേ​ഗം പു​റ​ത്തി​റ​ക്കാ​ന്‍ ശ്ര​മി​ച്ചാ​ല്‍ അ​തി​ല്‍ ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന കാ​മ​റ​ക​ളും മ​റ്റ് യ​ന്ത്ര​ഭാ​ഗ​ങ്ങ​ളും ന​ശി​ക്കാ​ന്‍ സാ​ധ്യ​ത​യു​ണ്ടെ​ന്ന് ശാ​സ്ത്ര​ജ്ഞ​ര്‍ നേ​ര​ത്തെ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ഇ​തി​നാ​ല്‍ സോ​ഫ്റ്റ് ലാ​ന്‍​ഡിം​ഗ് പൂ​ര്‍​ത്തി​യാ​ക്കി ഒ​രു ദി​വ​സ​മെ​ങ്കി​ലും ക​ഴി​ഞ്ഞ ശേ​ഷം റോ​വ​ര്‍ പു​റ​ത്തി​റ​ക്കാ​നാ​ണ് ഇ​സ്‌​റോ നി​ശ്ചി​യി​ച്ചി​രു​ന്ന​ത്.

എ​ന്നാ​ല്‍ ച​ന്ദ്ര​നി​ലെ സാ​ഹ​ച​ര്യ​ങ്ങ​ള്‍ അ​നു​കൂ​ല​മാ​യ​തോ​ടെ റോ​വ​ര്‍ രാ​ത്രി 10ന് ​പു​റ​ത്തി​റ​ക്കു​ക​യാ​യി​രു​ന്നു. ച​ന്ദ്ര​ന്‍റെ ദ​ക്ഷി​ണ​ധ്രു​വ​ത്തി​ല്‍ ബു​ധ​നാ​ഴ്ച വൈ​കി​ട്ട് ആ​റി​നാ​ണ് ലാ​ന്‍​ഡ​ര്‍ സോ​ഫ്റ്റ് ലാ​ന്‍​ഡിം​ഗ് ന​ട​ത്തി​യ​ത്. ച​ന്ദ്ര​ന്‍റെ ദ​ക്ഷി​ണ​ധ്രു​വം തൊടുന്ന ആ​ദ്യ​ത്തെ രാ​ജ്യ​മെ​ന്ന ച​രി​ത്ര നേ​ട്ട​മാ​ണ് ഇ​തോ​ടെ പി​റ​ന്ന​ത്.

യു​എ​സ്, റ​ഷ്യ, ചൈ​ന എ​ന്നീ രാ​ജ്യ​ങ്ങ​ള്‍​ക്ക് പി​ന്നാ​ലെ ച​ന്ദ്ര​നി​ല്‍ സോ​ഫ്റ്റ് ലാ​ന്‍​ഡിം​ഗ് ന​ട​ത്തു​ന്ന നാ​ലാ​മ​ത്തെ രാ​ജ്യ​മെ​ന്ന റി​ക്കാ​ര്‍​ഡും ഇ​ന്ത്യ സ്വ​ന്ത​മാ​ക്കി​യി​രു​ന്നു.

Related posts

Leave a Comment