ബ​ഹി​രാ​കാ​ശ​ത്ത്  ച​രി​ത്രം കു​റി​ക്കാ​ൻ ഇ​സ്രോ: പി​എ​സ്എ​ൽ​വി​യു​ടെ അ​ന്പ​താം വി​ക്ഷേ​പ​ണം ഇ​ന്ന്

ബം​ഗ​ളൂ​രു: ബ​ഹി​രാ​കാ​ശ​ത്ത് ച​രി​ത്ര നേ​ട്ടം കു​റി​ക്കാ​നൊ​രു​ങ്ങി ഐ​എ​സ്ആ​ർ​ഒ. ഇ​ന്ത്യ​യു​ടെ എ​ക്കാ​ല​ത്തെ​യും വി​ശ്വ​സ്ത ബ​ഹി​രാ​കാ​ശ വി​ക്ഷേ​പ​ണ വാ​ഹ​ന​മാ​യ പി​എ​സ്എ​ല്‍​വി​യു​ടെ അ​ന്പ​താം വി​ക്ഷേ​പ​ണം ഇ​ന്ന് ന​ട​ക്കും. ഇ​ന്ത്യ​യു​ടെ ഭൗ​മ നി​രീ​ക്ഷ​ണ ഉ​പ​ഗ്ര​ഹ​മാ​യ റി​സാ​റ്റ് -2 ബി​ആ​ർ 1 ആ​ണ് അ​മ്പ​താം ദൗ​ത്യ​ത്തി​ൽ പി​എ​സ്‌​എ​ൽ​വി ല​ക്ഷ്യ​ത്തി​ലെ​ത്തി​ക്കു​ക.

ഇ​ന്നു വൈ​കുന്നേരം 3.28ന് ​ശ്രീ​ഹ​രി​ക്കോ​ട്ട​യി​ലെ സ​തീ​ഷ് ധ​വാ​ൻ സ്പേ​സ് സെ​ന്‍റ​റി​ൽ​നി​ന്നാ​ണ് റി​സാ​റ്റ് -2 ബി​ആ​ർ 1ന്‍റെ വി​ക്ഷേ​പ​ണം. പി​എ​സ്എ​ൽ​വി​യു​ടെ പ​രി​ഷ്ക​രി​ച്ച പ​തി​പ്പാ​യ ക്യു ​എ​ൽ റോ​ക്ക​റ്റു​പ​യോ​ഗി​ച്ചാ​ണ് വി​ക്ഷേ​പ​ണം ന​ട​ക്കു​ക. റി​സാ​റ്റി​നൊ​പ്പം ഒ​ന്പ​ത് വി​ദേ​ശ ഉ​പ​ഗ്ര​ഹ​ങ്ങ​ളെ​യും പി​എ​സ്‌​എ​ല്‍​വി ബ​ഹി​രാ​കാ​ശ​ത്തെ​ത്തി​ക്കും.

ഇ​തു​വ​രെ ര​ണ്ടു ദൗ​ത്യ​ങ്ങ​ള്‍ ഒ​ഴി​ച്ചാ​ല്‍ 47 വി​ക്ഷേ​പ​ണ​വും വി​ജ​യ​ക​ര​മാ​യി പൂ​ര്‍​ത്തി​യാ​ക്കി​യ ട്രാ​ക്ക് റി​ക്കാ​ര്‍​ഡോ​ടെ​യാ​ണ് പി​എ​സ്‌​എ​ല്‍​വി 50-ാം യാ​ത്ര​യ്ക്കൊ​രു​ങ്ങു​ന്ന​ത്. മ​റ്റു രാ​ജ്യ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച്‌ ഏ​റ്റ​വും ചെ​ല​വു കു​റ​ഞ്ഞ​തും മി​ക​ച്ച​തു​മാ​യ വി​ക്ഷേ​പ​ണ റോ​ക്ക​റ്റെ​ന്ന​താ​ണ് പി​എ​സ്എ​ൽ​വി​യു​ടെ പ്ര​ത്യേ​ക​ത.

Related posts