ഗഗൻയാൻ പദ്ധതിയുടെ നിർണായക പരീക്ഷണം 21 നു നടക്കുന്നതിനു മുന്നോടിയായി അവലോകന യോഗം നടന്നു.
ഇന്ത്യൻ ബഹിരാകാശ പദ്ധതിക്കു വേണ്ടി വലിയ സ്വപ്നങ്ങളാണ് ഐഎസ്ആർഒ ക്ക് മുൻപിൽ പ്രധാനമന്ത്രി നരേന്ദ്രമോദി മുന്നോട്ട് വെച്ചത്. ഗഗൻയാൻ പദ്ധതി അവലോകന യോഗത്തിലാണ് പ്രധാനമന്ത്രിയുടെ നിർദ്ദേശങ്ങൾ.
2035 നുള്ളിൽ ഇന്ത്യ സ്വന്തം ബഹിരാകാശ നിലയമുണ്ടാക്കണമെന്നും 2040 ൽ മനുഷ്യനെ ചന്ദ്രനിൽ ഇറക്കണമെന്നും ചൊവ്വയിലേക്കും ശുക്രനിലേക്കും ദൗത്യങ്ങൾ നടത്തണമെന്നും നരേന്ദ്ര മോദി നിർദ്ദേശിച്ചു.
2025 ഓടെ ഗഗൻയാൻ പദ്ധതിയിലെ ആദ്യ മനുഷ്യ ദൗത്യം നടത്തണമെന്നു പറഞ്ഞു. അതിനു മുന്നോടിയായി മൂന്ന് ആളില്ലാ ദൗത്യങ്ങൾ നടക്കും. ഈ സ്വപ്നങ്ങൾ യാഥാർഥ്യമാക്കണമെങ്കിൽ ഒരുപാട് അടിസ്ഥാന സൗകര്യങ്ങൾ നടപ്പിലാക്കണം.
പുതുതലമുറ വിക്ഷേപണ വാഹനം, ശ്രീഹരിക്കോട്ടയിലെ ലോഞ്ചിങ് പാഡ് ഉൾപ്പെടെയുള്ളവയിൽ മാറ്റങ്ങൾ,ലബോറട്ടറികൾ,ഗവേഷണ സ്ഥാപനങ്ങൾ എന്നിവ സ്ഥാപിക്കണം. എന്നിവയാണ് പ്രധാനമന്ത്രി മുന്നോട്ട് വെച്ച സ്വപ്നങ്ങൾ.