മ​റ്റു രാ​ജ്യ​ങ്ങ​ൾ​ക്ക് അ​സൂ​യ​യു​ണ്ടാ​ക്കും​! ഇനി ഇസ്രോയുടെ ലക്ഷ്യം ച​ന്ദ്ര​നി​ൽ ഇ​ഗ്ലു; വീ​ടു​ക​ൾ പ​ണി​യാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ് ഇ​സ്രോ

ബ​ഹി​രാ​കാ​ശരം​ഗ​ത്ത് മ​റ്റു രാ​ജ്യ​ങ്ങ​ൾ​ക്ക് അ​സൂ​യ​യു​ണ്ടാ​ക്കും​വി​ധ​മു​ള്ള മു​ന്നേ​റ്റ​ങ്ങ​ളാ​ണ് ഇ​ന്ത്യ​യു​ടെ ബ​ഹി​രാ​കാ​ശ ഗ​വേ​ഷ​ണ സം​ഘ​ട​ന (ഇ​സ്രോ) ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്. ഇ​പ്പോ​ൾ ഏ​റ്റ​വും പു​തി​യ​താ​യി ച​ന്ദ്ര​നി​ൽ ഇ​ഗ്ലു വീ​ടു​ക​ൾ പ​ണി​യാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ് ഇ​സ്രോ.

ഉ​ത്ത​ര​ധ്രു​വ​ത്തി​ൽ താ​മ​സി​ക്കു​ന്ന എ​സ്കി​മോ​ക​ൾ മ​ഞ്ഞു​ക​ട്ട​ക​ൾ​കൊ​ണ്ട് ഉ​ണ്ടാ​ക്കു​ന്ന വീ​ടാ​ണ് ഇ​ഗ്ലു. ഭാ​വി​യി​ൽ ഭൂ​മി​യി​ൽ​നി​ന്ന് ചെ​ല്ലു​ന്ന ബ​ഹി​രാ​കാ​ശ ശാ​സ്ത്ര​ജ്ഞ​ർ​ക്കും സ​ഞ്ചാ​രി​ക​ൾ​ക്കും താ​മ​സി​ക്കാ​ൻ ഇ​ത്ത​ര​ത്തി​ലു​ള്ള മ​ഞ്ഞു​വീ​ടു​ക​ൾ ച​ന്ദ്ര​നി​ൽ നി​ർ​മി​ക്കു​ന്ന​തി​നു​ള്ള പ​ദ്ധ​തി​ക​ളാ​ണ് ഇ​സ്രോ ത​യാ​റാ​ക്കി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്. ഇ​തി​നാ​യു​ള്ള അ​ഞ്ച് ഇ​ഗ്ലു വീ​ടു​ക​ളു​ടെ പ്ലാ​നു​ക​ൾ അം​ഗീ​ക​രി​ച്ചു ക​ഴി​ഞ്ഞു.

ഇ​ഗ്ലു വീ​ടു​ക​ൾ നി​ർ​മി​ക്കാ​നാ​യി റോ​ബ​ട്ടു​ക​ളെ ച​ന്ദ്ര​നി​ലെ​ത്തി​ക്കാ​നാ​ണ് പ​ദ്ധ​തി. ഇ​വ​യ്ക്കൊ​പ്പം അ​യ​യ്ക്കു​ന്ന ത്രീ ​ഡി പ്രി​ന്‍റ​റു​ക​ളാ​കും ഇ​ഗ്ലു നി​ർ​മാ​ണ​ത്തി​ന് സ​ഹാ​യി​ക്കു​ക.

Related posts