ഐ​ടി ക​ന്പ​നി​യു​ടെ കാ​ന്പ​സി​ല്‍ പു​ലി;  ജീ​വ​ന​ക്കാ​ര്‍​ക്കു വ​ര്‍​ക്ക് ഫ്രം ​ഹോം ഏ​ര്‍​പ്പെ​ടു​ത്തി

മൈ​സൂ​രു: പ്ര​മു​ഖ ഐ​ടി ക​ന്പ​നി​യാ​യ ഇ​ന്‍​ഫോ​സി​സി​ന്‍റെ മൈ​സൂ​രു കാ​ന്പ​സി​ല്‍ പു​ലി​യെ ക​ണ്ട​തി​നെ​ത്തു​ട​ര്‍​ന്ന് ജീ​വ​ന​ക്കാ​ര്‍​ക്കു വ​ര്‍​ക്ക് ഫ്രം ​ഹോം ഏ​ര്‍​പ്പെ​ടു​ത്തി. ഇ​ന്ന​ലെ പു​ല​ർ​ച്ചെ ര​ണ്ടോ​ടെ​യാ​ണു ഹെ​ബ്ബാ​ൾ ഇ​ൻ​ഡ​സ്ട്രി​യ​ൽ ഏ​രി​യ​യി​ലെ 350 ഏ​ക്ക​റോ​ളം വ​രു​ന്ന ഇ​ൻ​ഫോ​സി​സ് കാ​ന്പ​സി​ൽ പു​ലി​യെ ക​ണ്ട​ത്.

കാ​ന്പ​സി​ലെ വി​വി​ധ സി​സി​ടി​വി കാ​മ​റ​ക​ളി​ൽ​നി​ന്ന് പു​ലി​യു​ടെ ദൃ​ശ്യം ല​ഭി​ച്ചു. ഇ​തോ​ടെ കാ​ന്പ​സി​നു​ള്ളി​ലും പു​റ​ത്തു​മു​ള്ള ജീ​വ​ന​ക്കാ​ർ​ക്ക് കാ​ന്പ​സി​ലെ ഐ​ടി വി​ഭാ​ഗം ജാ​ഗ്ര​താ​നി​ർ​ദേ​ശം ന​ൽ​കി. ത​ത്കാ​ല​ത്തേ​ക്ക് ഇ​ന്നു​കൂ​ടി വീ​ട്ടി​ലി​രു​ന്ന് ജോ​ലി ചെ​യ്യാ​നാ​ണു നി​ർ​ദേ​ശം.
കാ​ന്പ​സി​നു​ള്ളി​ലെ ഹോ​സ്റ്റ​ൽ മു​റി​ക​ളി​ൽ​നി​ന്നു പു​റ​ത്തി​റ​ങ്ങ​രു​തെ​ന്നും നി​ർ​ദേ​ശ​മു​ണ്ട്.

വ​നം​വ​കു​പ്പി​ന്‍റെ 50 അം​ഗ സം​ഘം സ്ഥ​ല​ത്തെ​ത്തി പു​ലി​യെ പി​ടി​ക്കാ​നാ​യി കൂ​ടു​ക​ൾ സ്ഥാ​പി​ച്ചു. പു​ലി​യു​ടെ നീ​ക്ക​ങ്ങ​ള്‍ അ​റി​യാ​ൻ ഡ്രോ​ണ്‍ കാ​മ​റ​ക​ളും ഉ​പ​യോ​ഗി​ക്കു​ന്നു. സം​ര​ക്ഷി​ത വ​ന​ത്തി​നോ​ടു ചേ​ര്‍​ന്നാ​ണ് ഇ​ൻ ഫോ​സി​സ് കാ​ന്പ​സ്. ഇ​വി​ടെ‍ 15,000ല്‍​പ്പ​രം ജീ​വ​ന​ക്കാ​രു​ണ്ട്. 2011ലും ​ഇ​വി​ടെ പു​ലി​യി​റ​ങ്ങി പ​രി​ഭ്രാ​ന്തി സൃ​ഷ്‌​ടി​ച്ചി​രു​ന്നു.

Related posts

Leave a Comment