കോ​ട്ട​യ​ത്തെ “ടെ​ക്‌​നോ​ള​ജി പാ​ര്‍​ക്ക്’ ഇ​പ്പോ​ൾ “ആ​ക്രി പാ​ർ​ക്ക്’


കോ​ട്ട​യം: കൊ​ച്ചി​യും തി​രു​വ​ന​ന്ത​പു​ര​വും മാ​ത്ര​മ​ല്ല, ന​മ്മു​ടെ കോ​ട്ട​യ​വും ഹൈ​ടെ​ക് ആ​ണ്! വെ​റു​തെ പ​റ​യു​ന്ന​ത​ല്ല, കോ​ട്ട​യ​ത്തി​നും സോ​ഫ്റ്റ് വെ​യ​ര്‍ ടെ​ക്‌​നോ​ള​ജി പാ​ര്‍​ക്കു​ണ്ട്. ന​ഗ​ര​ഹൃ​ദ​യ​ത്തി​ല്‍ ത​ന്നെ.

പ​ഴ​യ ബോ​ട്ട് ജെ​ട്ടി റോ​ഡി​ല്‍ ക​ച്ചേ​രി​ക്ക​ട​വി​ലാ​ണ് ആ​രാ​ലും അ​റി​യ​പ്പെ​ടാ​ത്ത സോ​ഫ്റ്റ് വെ​യ​ര്‍ ടെ​ക്‌​നോ​ള​ജി പാ​ര്‍​ക്ക്. എ​ന്നാ​ല്‍ ഇ​വി​ടെ “ടെ​ക്നോ​ള​ജി’​ക്കു പ​ക​രം “ആ​ക്രി’ ആ​ണെ​ന്നു മാ​ത്രം!

1999ല്‍ ​ഉ​ദ്ഘാ​ട​നം ചെ​യ്ത​താ​ണ് ടെ​ക്‌​നോ​ള​ജി പാ​ര്‍​ക്ക്. അ​ന്നു മ​ന്ത്രി​യാ​യി​രു​ന്ന പാ​ലോ​ളി മു​ഹ​മ്മ​ദ് കു​ട്ടി​യാ​യി​രു​ന്നു ഉ​ദ്ഘാ​ട​ക​ന്‍. പ​ക്ഷേ ഇ​വി​ടെ സോ​ഫ്റ്റ് വെ​യ​ര്‍ ടെ​ക്‌​നോ​ള​ജി​യൊ​ന്നും വ​ര്‍​ക്കൗ​ട്ടാ​യി​ല്ല.

ഇ​പ്പോ​ള്‍ ന​ഗ​ര​സ​ഭ​യു​ടെ ഇ​ല​ക്ട്രി​ക്ക​ല്‍ വി​ഭാ​ഗം ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ ഇ​ല​ക്ട്രി​ക്ക​ല്‍ സാ​ധ​ന​ങ്ങ​ൾ ത​ള്ളു​ന്ന കേ​ന്ദ്ര​മാ​യി മാ​റ്റി​യി​രി​ക്കു​ക​യാ​ണ് ഇ​വി​ടം.

തെ​റ്റു​പ​റ​യ​രു​ത​ല്ലോ, കൃ​ഷി വ​കു​പ്പി​ന്‍റെ ര​ണ്ട് ഓ​ഫീ​സു​ക​ള്‍ ഇ​വി​ടെ പ്ര​വ​ര്‍​ത്തി​ക്കു​ന്നു​ണ്ട്. ര​ണ്ടു നി​ല​ക​ളി​ലാ​യി നി​ര്‍​മി​ച്ച കെ​ട്ടി​ട​ത്തി​ലെ മ​റ്റ് മു​റി​ക​ളെ​ല്ലാം വെ​റു​തെ​കി​ട​ന്നു ന​ശി​ക്കു​ക​യാ​ണ്.

ന​ഗ​ര​സ​ഭ​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഇ​വി​ടേ​ക്ക് ആ​രും തി​രി​ഞ്ഞു​നോ​ക്കു​ന്നി​ല്ല. സോ​ഫ്റ്റ്‌വേര്‍ ടെ​ക്‌​നോ​ള​ജി​യൊ​ന്നും ന​ട​ന്നി​ല്ലെ​ങ്കി​ലും മു​റി​ക​ള്‍ സ്വ​കാ​ര്യ​വ്യ​ക്തി​ക​ള്‍​ക്ക് വാ​ട​ക​യ്ക്കു ന​ല്‍​കാ​ന്‍ ന​ഗ​ര​സ​ഭ ശ്ര​മി​ച്ചി​രു​ന്നു.

എ​ന്നാ​ല്‍ ആ​ക്രി സാ​ധ​ന​ങ്ങ​ള്‍ ചു​റ്റു​പാ​ടും കു​ന്നു​കൂ​ടി കി​ട​ക്കു​ന്ന​തി​നാ​ലും കാ​ടു​ക​യ​റി​യ​തി​നാ​ലും മു​റി​ക​ള്‍ വാ​ട​ക​യ്‌​ക്കെ​ടു​ക്കാ​ന്‍ ആ​രും ത​യാ​റാ​യി​ല്ല.

കോ​ടി​ക​ള്‍ ചെ​ല​വി​ട്ട് നി​ര്‍​മി​ച്ച കെ​ട്ടി​ടം ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യി ന​ശി​ക്കു​ക​യാ​ണ്. കെ​ട്ടി​ട​ത്തോ​ട് ചേ​ര്‍​ന്നു​ള്ള റ​സ്റ്റ് ഹൗ​സ് ന​ഗ​ര​സ​ഭ അ​നാ​സ്ഥ​യു​ടെ മ​റ്റൊ​രു ഉ​ദാ​ഹ​ര​ണ​മാ​ണ്. കെ​ട്ടി​ടം 1975ല്‍ ​ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ചു.

വ​ര്‍​ഷ​ങ്ങ​ളോ​ളം റ​സ്റ്റ് ഹൗ​സാ​യി പ്ര​വ​ര്‍​ത്തി​ച്ചു. പി​ന്നീ​ട് സ്‌​പോ​ര്‍​ട്‌​സ് ഹോ​സ്റ്റ​ലാ​യും. ഏ​ഴു വ​ര്‍​ഷ​ത്തോ​ള​മാ​യി ഇ​പ്പോ​ള്‍ പ്ര​വ​ര്‍​ത്ത​ന​ര​ഹി​ത​മാ​ണ്. കെ​ട്ടി​ട​ത്തി​ല്‍ ആ​ല്‍ മ​രം വ​ള​ര്‍​ന്ന് ഭി​ത്തി​ക​ള്‍ വി​ണ്ടു​കീ​റി.

ഏ​തു​സ​മ​യ​ത്തും നി​ലം​പൊ​ത്താം. ചു​റ്റു​പാ​ടും മ​ര​ങ്ങ​ളും കു​റ്റി​ച്ചെ​ടി​ക​ളും വ​ള​ര്‍​ന്നു കാ​ടു​പി​ടി​ച്ചു. ഉ​പ​യോ​ഗ ശൂ​ന്യ​മാ​യ ഈ ​കെ​ട്ടി​ട​ത്തി​ലേ​ക്ക് ആ​രും തി​രി​ഞ്ഞു​നോ​ക്കു​ന്നി​ല്ല.

 

Related posts

Leave a Comment