വിശപ്പടക്കാന്‍ ഭക്ഷണം മോഷ്ടിക്കുന്നത് കുറ്റകരമല്ലെന്ന് ഇറ്റാലിയന്‍ കോടതിയുടെ ഉത്തരവ് കേരളത്തിലെ മനുഷ്യത്വം മരവിച്ചവര്‍ അറിഞ്ഞിരിക്കേണ്ടത് തന്നെയാണ്.
അട്ടപ്പാടിയില്‍ മോഷണക്കുറ്റം ആരോപിച്ച് മധു എന്ന യുവാവിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്ന സാഹചര്യത്തിലാണ് ഇറ്റലിയില്‍ ഒരു വ്യക്തി ചീസും സോസേജും മോഷ്ടിച്ച കേസില്‍ 2016 ല്‍ കോടതി നടത്തിയ വിധി വീണ്ടും ചര്‍ച്ചയാകുന്നത്.
റോമന്‍ ഒസ്റ്റ്രിയാകോവ് എന്ന വ്യക്തി ഇറ്റലിയിലെ ഒരു സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്നും രണ്ടു കഷണം ചീസും ഒരു പാക്കറ്റ് സോസേജും മോഷ്ടിച്ച് ബ്രെഡ്സ്റ്റിക്കിനു മാത്രം പണം കൊടുത്ത് പോകാന്‍ ശ്രമിക്കവെയായിരുന്നു പിടിക്കപ്പെട്ടത്.
അതിജീവനത്തിനുള്ള അവകാശങ്ങള്‍ക്കു മേലെയല്ല ആരുടേയും സ്വത്തവകാശം എന്ന് നിരീക്ഷിച്ച കോടതി വിശപ്പടക്കാന്‍ ഭക്ഷണം മോഷ്ടിക്കുന്നത് കുറ്റകരമല്ലെന്ന് വിധിക്കുകയായിരുന്നു.
മോഷണക്കുറ്റം ആരോപിച്ച് മധുവെന്ന ആദിവാസി യുവാവിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്ന സാഹചര്യത്തില്‍ ഈ കോടതി വിധി ശ്രദ്ധേയമാകുകയാണ്. വ്യാഴാഴ്ച വൈകിട്ടാണ് മധുവെന്ന ആദിവാസി യുവാവിനെ മോഷണക്കുറ്റം ആരോപിച്ച് ആള്‍ക്കൂട്ടം മര്‍ദ്ദിച്ചത്.
ക്രൂരമായ മര്‍ദ്ദനത്തിനുശേഷമാണ് മധുവിനെ പോലീസിന് കൈമാറിയത്. ചിണ്ടക്കി വനത്തിനുള്ളിലെ ഗുഹയില്‍ താമസിക്കുന്ന കുറുംബ വിഭാഗത്തില്‍പ്പെട്ട മധു ഭക്ഷണസാധനങ്ങള്‍ തീര്‍ന്നതിനാല്‍ നാട്ടിലേക്കിറങ്ങിയതാണെന്ന് ഊരുനിവാസികള്‍ പറയുന്നു.