റോം: ഇറ്റാലിയൻ പൗരത്വം നൽകുന്നതിന്റെ കാലാവധി നാലു വർഷമായി നീട്ടികൊണ്ടുള്ള ഉത്തരവ് ഈ ഒക്ടോബർ മാസം പാർലമെന്റിൽ പാസാക്കിയിരുന്നു. എന്നാൽ ഈ നിയമം നവംബർ 5 മുതൽ പ്രാബല്യത്തില്‍ വരുന്നതായുള്ള ഗവണ്മെന്റ് ഒഫീഷ്യല്‍ ഉത്തരവ് ഇറങ്ങിയതായി
അധികൃതർ അറിയിച്ചു.
2007നു ശേഷം എത്തിയ 90 ശതമാനം വിദേശികളും ഇറ്റാലിയൻ പൗരത്വത്തിനായി അപേക്ഷകൾ നൽകുന്നതായാണ് റിപ്പോർട്ട്. ആയിരക്കണക്കിന് അപേക്ഷകളാണ് ഇങ്ങനെ കെട്ടിക്കിടക്കുന്നത്. അപേക്ഷകൾ നൽകിയവർക്കും ഇനി നൽകാനിരിക്കുന്നവർക്കും ഇറ്റാലിയൻ പാസ്പോർട്ട് ലഭിക്കുന്നതിന് ചുരുങ്ങിയത് നാലു വർഷം വേണമെന്നുള്ള ഉത്തരവാണ് നവംബർ 5 മുതൽ നിലവിൽ വരുന്നതത്.
നിയമപരമായി ഇറ്റലിയിൽ താമസിക്കുന്ന 18 വയസിൽ താഴെയുള്ള കുട്ടികളുടെ വിദ്യാഭ്യാസം പൂർണമായും ഇവിടെത്തന്നെയാകണം, അല്ലാത്ത പക്ഷം മാതാപിതാക്കളോടൊത്തു സിറ്റിസണുള്ള അപേക്ഷ നൽകണമെങ്കിൽ ഇറ്റാലിയൻ ഭാഷയിലുള്ള പരീക്ഷ പാസാകാതെ അപേക്ഷ സ്വീകരിക്കുന്നതല്ല എന്നുള്ള ഒഫീഷ്യൽ ഉത്തരവും ഇറക്കിയതായി അധികൃതർ അറിയിച്ചു.
റിപ്പോർട്ട്: ജോർജ് ജോണ്‍