ഉക്രൈനിയന്‍ വനിതയെ കുടിയേറ്റക്കാരന് ബലാത്സംഗം ചെയ്യുന്ന വീഡിയോ ദൃശ്യം ട്വിറ്ററില്‍ പങ്കുവെച്ച് വിവാദത്തിലായി ഇറ്റലിയിലെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി.
പ്രധാനമന്ത്രി തിരഞ്ഞെടുപ്പില്‍ വളരെ മുന്നിലുള്ള ജിയോര്‍ജിയ മെലോനിയാണ് ട്വിറ്ററില്‍ ദൃശ്യങ്ങള്‍ പങ്കുവെച്ചത്.
അവ്യക്തമാക്കിയ വീഡിയോയാണ് പങ്കുവെച്ചതെങ്കിലും ട്വീറ്റ് നീക്കം ചെയ്തിരിക്കുകയാണ് ഇപ്പോള്‍ ട്വിറ്റര്‍.
ഒരു മാധ്യമത്തിന്റെ ഓണ്‍ലൈന്‍ എഡിഷനില്‍ പ്രസിദ്ധീകരിച്ച വീഡിയോയാണ് മെലോനി ട്വീറ്റ് ചെയ്തത്.
എന്നാല്‍ ഈ നടപടി ക്രൂരമാണെന്നും അതിജീവിതയുടെ അനുവാദം വാങ്ങാതെയുള്ള മെലോനിയുടെ നടപടി അവര്‍ക്ക് കൂടുതല്‍ ബുദ്ധിമുട്ടുണ്ടാക്കിയിരിക്കാമെന്നുമാണ് വിവിധ രാഷ്ട്രീയ പാര്‍ട്ടികളും മനുഷ്യാവകാശ പ്രവര്‍ത്തകരും വിമര്‍ശിക്കുന്നത്.
എന്നാല്‍, ഇരയ്ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചും അവര്‍ക്ക് നീതി കിട്ടണമെന്ന് ആവശ്യപ്പെട്ടുമാണ് താന്‍ വീഡിയോ പങ്കുവെച്ചതെന്നാണ് മെലോനിയുടെ വിശദീകരണം.
ഞായറാഴ്ചയാണ് 55-കാരിയായ ഉക്രൈന് സ്വദേശിനി ബലാത്സംഗം ചെയ്യപ്പെട്ടത്. ഇറ്റലിയിലെത്തിയ ഗിനിയന്‍ അഭയാര്‍ഥിയാണ് കേസിലെ പ്രതി.
വഴിയോരത്തുവെച്ചാണ് ബലാത്സംഗം നടന്നത്. സമീപത്തെ ഒരു ഫ്ളാറ്റില്‍ താമസിക്കുന്ന ഒരാളാണ് ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ചിത്രീകരിച്ചത്.
കുറ്റവാളിയെ തിരിച്ചറിഞ്ഞെന്നും ഇയാളെ കസ്റ്റഡിയിലെടുത്തെന്നും പോലീസ് സ്ഥിരീകരിച്ചു.
വീഡിയോയില്‍ ഇര ആരാണെന്ന് വ്യക്തമല്ലെങ്കിലും അവരുടെ കരച്ചില് വ്യക്തമായിരുന്നു. വീഡിയോ ദൃശ്യങ്ങള്‍ എങ്ങനെയാണ് പ്രചരിച്ചതെന്നും പോലീസ് പരിശോധിക്കുന്നുണ്ട്.