കൊച്ചി: ഇറ്റലിയിൽ കുടുങ്ങിയ മലയാളികളുടെ ആദ്യ സംഘം നാട്ടിലെത്തി. 13 പേരടങ്ങുന്ന സംഘമാണ് നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയത്. ദുബായ് വഴിയുള്ള എമിറേറ്റ്സ് വിമാനത്തിൽ രാവിലെ 7.30 ന് ആണ് ഇവർ എത്തിയത്.
ഇറ്റലിയിലെ റോം വിമാനത്താവളത്തിലാണ് ഒരാഴ്ചയോളമായി ഇവർ കുടുങ്ങിയിരുന്നത്. നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ ഇവരെ വിശദമായ പരിശോധനകൾക്കായി കളമശേരി മെഡിക്കൽ കോളജിലേക്ക് മാറ്റി. നാട്ടിലേക്ക് മടങ്ങാൻ നാല് ദിവസങ്ങൾക്ക് മുൻപാണ് ഇവർ വിമാനത്താവളത്തിൽ എത്തി യത്.
എന്നാൽ കൊറോണ സ്ഥിരീകരിച്ച രാജ്യങ്ങളിൽ നിന്നുള്ളവർ ഇന്ത്യയിലേക്ക് വരണമെങ്കിൽ രോഗ ബാധയില്ലെന്ന സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന നിർദേശ മാണ് ഇവർക്ക് വിനയായത്.
ഇറ്റലിയിൽനിന്നും ഇത് ലഭ്യമാക്കാൻ കഴിയാതിരുന്നതിനെ തുടർന്ന് ഇന്ത്യയിൽ നിന്നുള്ള പ്രത്യേക മെഡിക്കൽ സംഘം ഇറ്റലി യിൽ എത്തി പരിശോധിച്ച് സർട്ടിഫിക്കറ്റ് നൽകിയ ശേഷമാണ് ഇവർക്ക് നാട്ടിലേക്ക് മടങ്ങാനായത്. മലയാളികൾ അടക്കം 40 ഓളം ഇന്ത്യക്കാരാണ് കുടു ങ്ങിയിരുന്നത്.