വെറും ഒരു യൂറോ(81 രൂപ) കൊടുത്താൽ ഒരു വീട് സ്വന്തമാക്കാം. സംഭവം നമ്മുടെ നാട്ടിലൊന്നുമല്ല-അങ്ങ് ഇറ്റലിയിലാണ്. ഇറ്റാലിയൻ ദ്വീപായ സിസിലിയിലെ മലനിരകളിലുള്ള പുരാതന പാർപ്പിടങ്ങളാണ് ഒരു യൂറോയ്ക്ക് ഇവിടത്തെ തദ്ദേശ ഭരണകൂടം വിൽപ്പനയ്ക്ക് വച്ചിരിക്കുന്നത്. ജനസംഖ്യ തീർത്തും കുറഞ്ഞിരിക്കുന്ന ഈ പ്രദേശത്തേക്ക് കൂടുതൽ ആളുകളെ ആകർഷിക്കുന്നതിന്റെ ഭാഗമായാണ് ഈ വീടു വിൽപ്പന.
വീടിന്റെ വിലയായി ഒരു യൂറോ നൽകിയാൽ മതിയെങ്കിലും വേറെ കുറച്ചു ചെലവുകൾ വാങ്ങുന്നയാൾക്ക് ഉണ്ടാകും. ഈ പ്രദേശത്തുള്ള കെട്ടിടങ്ങൾ മിക്കവയും വളരെ പഴക്കം ചെന്നവയാണ്.
അവ തദ്ദേശ ഭരണകൂടംതന്നെ നന്നാക്കി കൊടുക്കും. എന്നാൽ വീടു വാങ്ങുന്നവർ അടുത്ത മൂന്നുവർഷംകൊണ്ട് ഇതിനായി ഏകദേശം 12 ലക്ഷം രൂപ അടയ്ക്കണം. പോരാത്തതിന് സെക്യൂരിറ്റി ഫണ്ടായി നാലു ലക്ഷം രൂപയും നൽകണം. വീടിന്റെ അറ്റകുറ്റപ്പണികൾ പൂർത്തിയാകുന്ന മുറയ്ക്ക് ഈ തുക തിരികെ നൽകും.