ന​ഷ്ട​പ​രി​ഹാ​ര തുകയായി ഇറ്റലി നൽകുന്ന പത്ത് കോടി സ്വീ​ക​രി​ക്കാ​മെ​ന്ന് മത്‌സ്യത്തൊഴിലാളികളുടെ ബ​ന്ധു​ക്ക​ളും ബോ​ട്ടു​ട​മ​യും

 

ന്യൂ​ഡ​ൽ​ഹി: ക​ട​ല്‍​ക്കൊ​ല കേ​സി​ല്‍ ഇ​റ്റ​ലി ന​ല്‍​കു​ന്ന ന​ഷ്ട​പ​രി​ഹാ​ര തു​ക​യാ​യ പ​ത്ത് കോ​ടി രൂ​പ സ്വീ​ക​രി​ക്കാ​മെ​ന്ന് കൊ​ല്ല​പ്പെ​ട്ട മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ കു​ടും​ബ​ങ്ങ​ളും ബോ​ട്ട് ഉ​ട​മ​യും.

ന​ഷ്ട​പ​രി​ഹാ​രം സ്വീ​ക​രി​ക്കാ​മെ​ന്ന് വ്യ​ക്ത​മാ​ക്കി ന​ല്‍​കി​യ സ​ത്യ​വാ​ങ്മൂ​ല​ങ്ങ​ൾ കേ​ര​ളം കൈ​മാ​റി​യ​താ​യി കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ സു​പ്രീം കോ​ട​തി​യെ അ​റി​യി​ച്ചു.

സം​സ്ഥാ​ന അ​ഡീ​ഷ​ണ​ല്‍ ചീ​ഫ് സെ​ക്ര​ട്ട​റി, കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ സെ​ക്ര​ട്ട​റി എ​ന്നി​വ​ര്‍​ക്ക​യ​ച്ച ക​ത്തി​ലാ​ണ് ന​ഷ്ട​പ​രി​ഹാ​രം സ്വീ​ക​രി​ക്കാ​മെ​ന്ന് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ കു​ടും​ബ​വും ബോ​ട്ടു​ട​മ​യും അ​റി​യി​ച്ച​ത്.

കേ​സി​ലെ ന​ട​പ​ടി​ക​ള്‍ അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ ന​ല്‍​കി​യ അ​പേ​ക്ഷ സു​പ്രീം​കോ​ട​തി ഇ​ന്ന് പ​രി​ഗ​ണി​ക്കും. ഇ​റ്റാ​ലി​യ​ന്‍ നാ​വി​ക​രു​ടെ വെ​ടി​യേ​റ്റു മ​രി​ച്ച ജ​ല​സ്റ്റി​ന്‍, അ​ജേ​ഷ് പി​ങ്കി എ​ന്നി​വ​രു​ടെ കു​ടും​ബ​ങ്ങ​ള്‍​ക്ക് നാ​ല് കോ​ടി രൂ​പ വീ​തം ല​ഭി​ക്കും.

സെ​ന്‍റ്. ആ​ന്‍റ​ണീ​സ് ബോ​ട്ട് ഉ​ട​മ ഫ്രെ​ഡി​ക്ക് ര​ണ്ട് കോ​ടി രൂ​പ​യും ന​ഷ്ട​പ​രി​ഹാ​ര​മാ​യി ല​ഭി​ക്കും.നേ​ര​ത്തെ ന​ല്‍​കി​യ 2.17 കോ​ടി​ക്ക് പു​റ​മെ​യാ​ണ് ഇ​പ്പോ​ള്‍ ന​ല്‍​കു​ന്ന പ​ത്ത് കോ​ടി രൂ​പ​യെ​ന്നാ​ണ് ഡ​ല്‍​ഹി​യി​ലെ ഇ​റ്റാ​ലി​യ​ന്‍ എം​ബ​സി കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തെ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്.

Related posts

Leave a Comment