പേരാമ്പ്ര : ചക്കിട്ടപാറ പഞ്ചായത്തിലെ ചെമ്പനോടയില്‍ ഇറ്റലിയില്‍ നിന്ന് വന്ന യുവതി ആരോഗ്യ വകുപ്പിന്റെ നിരീക്ഷണത്തില്‍. ഇവര്‍ റോമില്‍ നിന്ന് ഈ മാസം നാലിനാണ് നാട്ടിലെത്തിയത്.
വീട്ടിലുള്ളവരോടും ആളുകളുമായി ഇടപഴകുന്നത് നിയന്ത്രിക്കാന്‍ ആരോഗ്യ വകുപ്പധികൃതരും പോലീസും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
കഴിഞ്ഞ ഞായറാഴ്ച്ച യുവതിയുടെ പിതാവ് പള്ളിയില്‍ പോയത് നാട്ടുകാരുടെ പ്രതിഷേധത്തിനിടയാക്കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് അധികൃതര്‍ വീട്ടുകാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്.
യുവതി നാട്ടിലേക്ക് വരുമ്പോള്‍ എയര്‍പ്പോട്ടില്‍ പരിശോധനകള്‍ പൂര്‍ത്തിയാക്കിയതും രോഗലക്ഷണങ്ങളൊന്നും ഇല്ലെന്ന് കണ്ടെത്തിയതുമാണ്.
അതേ സമയം ഇറ്റലിയില്‍ നിന്ന് വരുന്നതിനാല്‍ മുന്‍കരുതലായി വീട്ടിനകത്ത് തന്നെ കഴിയണമെന്ന് നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്.
എന്നാല്‍ യുവതിക്കോ വീട്ടുകാര്‍ക്കോ ഒരു രോഗലക്ഷണവും ഇല്ലെന്നും ആശങ്കപ്പെടേണ്ട ഒരു സാഹചര്യവും നിലവിലില്ലെന്നും ഇവര്‍ ആരോഗ്യവകുപ്പിന്റെ കര്‍ശന നിരീക്ഷണത്തലാണെന്നും ആരോഗ്യ വകുപ്പധികൃതര്‍ അറിയിച്ചു. ആരോഗ്യ വകുപ്പ് അധികൃതര്‍ ദിവസവും ഇവരുമായി ബന്ധപ്പെടുന്നുണ്ട്.
ചെമ്പനോടയില്‍ രോഗലക്ഷണങ്ങള്‍ എന്നരീതിയലുള്ള പ്രചരണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും ജനങ്ങള്‍ വ്യാകുലരാകേണ്ട യാതൊരു സാഹചര്യവും നിലവിലില്ലെന്നാണു ആരോഗ്യ വകുപ്പ് നല്കുന്ന സൂചന.