സൂപ്പര്‍താരം മോഹന്‍ലാലും നിവിന്‍പോളിയും ഒന്നിച്ച സൂപ്പര്‍ഹിറ്റ് സിനിമയാണ് കായംകുളം കൊച്ചുണ്ണി. ചിത്രത്തില്‍ നിവിന്‍ പോളിയായിരുന്നു കായംകുളം കൊച്ചുണ്ണിയുടെ വേഷം ചെയ്തത്.
ചിത്രത്തില്‍ ഇത്തിക്കരപ്പക്കിയായി എത്തിയ മോഹന്‍ലാല്‍ തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവച്ചത്.അന്നു മുതല്‍ സിനിമാ പ്രേമികളും ആരാധകരും റോഷന് ആന്‍ഡ്രൂസിനോട് ചോദിക്കുന്ന ചോദ്യം ആണ് ഇത്തിക്കര പക്കി എന്ന കഥാപാത്രം നായകനായി ഒരു മോഹന്‍ലാല്‍ ചിത്രം ഉണ്ടാകുമോ എന്നത്.
സാധ്യത ഉണ്ടെന്ന് റോഷന് ആന്‍ഡ്രൂസ് പറയുക കൂടി ചെയ്തതോടെ ആരാധകര്‍ ഇരട്ടി ആവേശത്തിലായി. ഇപ്പോഴിതാ ഈ വിഷയത്തില്‍ ഒരു വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ് ചിത്രത്തിന്റെ രചയിതാക്കളില്‍ ഒരാളായ സഞ്ജയ്.
ഇത്തിക്കര പക്കി എന്ന കഥാപാത്രത്തെ അടിസ്ഥാനമാക്കി ഇപ്പോള്‍ തങ്ങള്‍ ഒരു ചിത്രം ആലോചിക്കുന്നില്ല എന്നും, ഇനി തങ്ങള്‍ ഒരു പീരീഡ് ചിത്രം ചെയ്യുന്നത് വലിയ ഇടവേളക്കു ശേഷം ആയിരിക്കുമെന്നും സഞ്ജയ് പറയുന്നു.
കായംകുളം കൊച്ചുണ്ണിയില്‍ ഇത്തിക്കര പക്കി വന്നത് തങ്ങളുടെ ഒരു ഭാവനാ സൃഷ്ടി ആണെന്നും അതിനു മോഹന്‍ലാല്‍ എന്ന നടന് നല്കിയ ഒരു മാനം ആ കഥാപാത്രത്തെ എവര്‍ഗ്രീന്‍ ആക്കി അതുകൊണ്ട് തന്നെ അതിനെ കൂടുതല്‍ വലിച്ചു നീട്ടി ഒരു സിനിമയാക്കി ചെയ്യാന്‍ ഇപ്പോള്‍ ആലോചനയില്ലെന്നുമാണ് സഞ്ജയ് പറയുന്നത്.