എന്റെ മകളെ അവര്‍ ബലാത്സംഗം ചെയ്തു കൊന്നതാണ്, പിന്നില്‍ സമൂഹത്തിലെ ഉന്നതര്‍, അവള്‍ ആത്മഹത്യ ചെയ്യില്ല, നടി പ്രത്യുക്ഷയുടെ മരണത്തില്‍ വെളിപ്പെടുത്തലുമായി അമ്മ രംഗത്ത്

നടി പ്രത്യുക്ഷയുടെ മരണത്തില്‍ വെളിപ്പെടുത്തലുമായി അമ്മ സരോജിനി ദേവി രംഗത്ത്. 2002ലാണ് അന്ന് 20 വയസ് മാത്രം പ്രായമുണ്ടായിരുന്ന പ്രത്യുക്ഷ ആത്മഹത്യ ചെയ്തത്. കാമുകന്‍ സിദ്ധാര്‍ഥ റെഡ്ഡിയുമായുള്ള ബന്ധത്തിലെ വിള്ളലാണ് നടിയെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പോലീസ് കണ്ടെത്തിയത്. എന്നാല്‍ മകള്‍ ആത്മഹത്യ ചെയ്യില്ലെന്നാണ് നടിയുടെ അമ്മ പറഞ്ഞത്. പതിനഞ്ചുവര്‍ഷത്തിനുശേഷമാണ് അമ്മ ചില വെളിപ്പെടുത്തലുകളുമായി എത്തുന്നത്.

മകളെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് അവരുടെ പ്രധാന ആരോപണം. സമൂഹത്തില്‍ ഉയര്‍ന്ന സ്ഥനവും പദവിയും ഉള്ള രാഷ്ട്രീയ പ്രവര്‍ത്തകരും മറ്റും തന്റെ മകളെ പലതവണ കൂട്ടമാനഭംഗത്തിന് ഇരയാക്കി. അതിന് അവര്‍ക്ക് സഹായങ്ങള്‍ തെയ്തുകൊടുത്തത് കാമുകന്‍ സിദ്ധാര്‍ത്ഥ് റെഡ്ഡിയാണെന്നും അവര്‍ ആരോപിച്ചു. സിദ്ധാര്‍ത്ഥുമായുള്ള വിവാഹത്തിന് വീട്ടുകാര്‍ എതിര്‍ത്തതില്‍ പ്രത്യുഷയ്ക്ക് അതിയായ വേദന ഉണ്ടായിരുന്നു. ഇതേ തുടര്‍ന്ന് നടി ആത്മഹത്യ ചെയ്തതാണെന്നുമാണ് അന്വേഷണ സംഘം സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ എഴുതിയിരുന്നത്. എന്നാല്‍ അന്ന് തന്നെ സരോജിനി ദേവി ആ റിപ്പോര്‍ട്ട് നിഷേധിച്ചിരുന്നു.

അതിനിടെ പ്രത്യുക്ഷയുടെ വീട്ടുജോലിക്കാരിയും അടുത്തിടെ സമാനമായ മൊഴി നല്കിയിരുന്നു. മരിക്കുന്നതിന് മുമ്പുള്ള ദിവസങ്ങളില്‍ അവര്‍ പൈസയില്ലാതെ ബുദ്ധിമുട്ടിയിരുന്നു. പലപ്പോഴും തന്റെ കൈയില്‍ നിന്നാണ് പണം കടംവാങ്ങിയിരുന്നത്. കാമുകന്‍ സിദ്ധാര്‍ഥിന്റെ അതൃപ്തിയെ തുടര്‍ന്ന് പ്രത്യുഷയുടെ മാതാവ് ഫ്ളാറ്റില്‍ നിന്ന പോയതിന് ശേഷമാണ് താന്‍ നടിക്കൊപ്പം ജോലിക്ക് ചേര്‍ന്നത്. മകളെ ശ്രദ്ധിക്കണമെന്ന് നടിയുടെ അമ്മ പ്രത്യേകം സൂചിപ്പിച്ചിരുന്നു. പ്രത്യുഷ തന്നെ ദീദി എന്നാണ് വിളിച്ചിരുന്നതെന്നും രേണു സിന്‍ഹ പോലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു. കാമുകന്‍ പലപ്പോഴും പ്രത്യുഷയെ ക്രൂരമായി മര്‍ദിച്ചിരുന്നു. പലപ്പോഴും രാത്രി വൈകിയും പ്രത്യുഷയുടെ മുറിയില്‍ നിന്ന് രൂക്ഷമായ വാക്ക് തര്‍ക്കം കേട്ടിരുന്നെന്നും രേണു പറയുന്നു.

Related posts