ചൈനയില്‍ നിന്നും പൊട്ടിപ്പുറപ്പെട്ട കൊവിഡ് 19 വൈറസ് ലോകം മുഴുവന്‍ ഭീതി വിതയ്ക്കുകയാണ്. ചൈനയില്‍ നിന്നും എത്തിയ മലയാളി വിദ്യാര്‍ഥികളിലാണ് ആദ്യം വൈറസ് കണ്ടെത്തിയത്.
എന്നാല്‍ ഫലപ്രദമായ മുന്‍കരുതലിലൂടെ ഇത് പ്രതിരോധിക്കുവാന്‍ ആരോഗ്യവകുപ്പിന് സാധിച്ചിരുന്നു.
രണ്ടാം ഘട്ടത്തില്‍ ഇറ്റലിയില്‍ നിന്നും കേരളത്തിലെത്തിയ ഒരു കുടുംബത്തിലെ മൂന്ന് പേരില്‍ കൊറോണ സ്ഥിരീകരിച്ചിരുന്നു. ഇതോടെ വിമാനത്താവളങ്ങളിലും മറ്റ് പലസ്ഥലങ്ങളിലും പരിശോധന കര്‍ശനമാക്കിയിരിക്കുകയാണ്.
ഇതുമായി ബന്ധപ്പെട്ട് നെടുമ്പാശേരി വിമാനത്താവളത്തില്‍ കൊറോണ സ്പെഷല്‍ ഡ്യൂട്ടി ചെയ്യുന്ന ലിബിന് എന്ന യുവാവ് പങ്കുവച്ച കുറിപ്പാണ് വൈറലാകുന്നത്.
കൊറോണ പരിശോധന നടത്തിക്കൊണ്ടിരുന്നവരെ ഇറ്റലിയില്‍ നിന്നുമെത്തിയ യുവതി പരിഹസിച്ചതും ഇതിന് മറുപടിയുമായി ഇവരുടെ സംഘത്തിലെ ഡോക്ടര്‍ നല്കിയ മറുപടിയുമാണ് ലിബിന് കുറിച്ചത്.
പരിശോധന ഇഷ്ടപ്പെടാതിരുന്ന ഇറ്റലിക്കാരിയായ യുവതി, “യൂറോപ്പ് പോലുള്ള രാജ്യങ്ങളില്‍ പോലും ഇത്തരത്തിലുള്ള ചെക്കിംഗ് നടക്കുന്നില്ലെന്നും പിന്നെയാണ് ഇന്ത്യയില്‍ ഇങ്ങനെയെന്നും’ പറഞ്ഞു.
ഇതുകേട്ട് നിന്ന സംഘത്തിലെ ലേഡി ഡോക്ടര്‍ “മാഡം, നൂറ് കോടിലേറെ ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ഇന്ത്യയില്‍ ഇത്തരം ആരോഗ്യ പരിശോധനകള്‍ കര്‍ശനമാക്കിയത് കൊണ്ടാണ് ഇവിടെ ഒരു കൊറോണ മരണം പോലും ഇതുവരെ റിപ്പോര്‍ട്ട് ചെയ്യാത്തതും താങ്കളുടെ രാജ്യത്ത് 150ലേറെ കൊറോണ മരണം ഇതിനകം തന്നെ വന്ന് കഴിഞ്ഞതെന്നും’ പറഞ്ഞതായി ലിബിന് കുറിക്കുന്നു.
ഇത് കേട്ട ഇറ്റലിക്കാരി ഒന്നും പറയാതെ ബാക്കി പരിശോധനയ്ക്ക് തയാറായിയെന്നും പരിസരം എയര്‍പോര്‍ട്ട് ആയതിനാലും അവിടെ ഡ്യൂട്ടിയില്‍ ആയതിനാലും മനസില്‍ നല്ലൊരു കൈയടി കൊടുത്ത് അവര്‍ക്ക് അഭിനന്ദനം നല്‍കിയെന്ന് പറഞ്ഞാണ് ലിബിന് കുറിപ്പ് അവസാനിപ്പിക്കുന്നത്.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം…
ഇന്നലെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ കൊറോണ വൈറസ് (കോവിഡ് – 19 ) മായി ബന്ധപ്പെട്ട് ഡ്യൂട്ടിയിൽ ഉണ്ടായിരുന്നു…
International Flight ൽ വരുന്ന എല്ലാവർക്കും ആരോഗ്യ വകുപ്പിന്റെ പരിശോധന ഉണ്ടായിരുന്നു…
കൂടാതെ രണ്ട് ഫോമുകളിൽ ആരോഗ്യ വിവര റിപ്പോർട്ടുകൾ ഓരോ Passenger ഉം 2 കോപ്പി വിമാനത്തിൽ വച്ച് തന്നെ പൂരിപ്പിച്ച് Health wing ന്റെ പരിശോധന സമയത്ത് ഹാജരാക്കേണ്ടതും ഉണ്ട്…
അതിൽ ഒരു കോപ്പിയിൽ സീൽ ചെയ്ത് വിട്ടാൽ മാത്രമേ പുറത്തേക്ക് പോവാൻ പറ്റു..
ഇന്നലെ വന്ന ഒരു വിമാനത്തിൽ 30 ഓളം ഇറ്റലിയിൽ നിന്ന് വന്ന വിദേശിയർ ഉണ്ടായിരുന്നു…
അവരിൽ പലർക്കും ഇവിടെ നടക്കുന്ന പരിശോധന ഇഷ്ടമാവുന്നില്ല എന്ന് അവരുടെ ഭാവത്തിലും സംസാരത്തിലും ഒക്കെ അനുഭവിച്ചറിയുവാൻ കഴിഞ്ഞു….
രണ്ടു ഫോം വേണ്ടിടത്ത് ഒരു ഫോം ആയി വന്ന ഒരു വിദേശ വനിതയെ പോവാൻ അനുവദിക്കാതെ വന്നപ്പോൾ അവർ ചൂടാവുകയും എന്നാൽ അങ്ങേയറ്റം പുച്ഛത്തോടു കൂടിയും പറയുന്നുണ്ടായിരുന്നു ” യുറോപ്പ് പോലുള്ള രാജ്യങ്ങളിൽ പോലും ഇത്തരത്തിലുള്ള ചെക്കിങ്ങ് നടക്കുന്നില്ല… എന്നിട്ടാണ് ഇൻഡ്യയിൽ ഇങ്ങനെ”
ഇത് കേട്ട് കൊണ്ട് അടുത്ത് നിന്ന ഞങ്ങളുടെ ടീമിലുള്ള ലേഡി ഡോക്ടർ ആ വിദേശ വനിതയോട് പറഞ്ഞു
” മേഡം , നൂറ് കോടിയിലേറെയുള്ള ജനങ്ങൾ തിങ്ങിപ്പാർക്കുന്ന ഇൻഡ്യയിൽ ഇത്തരം ആരോഗ്യ പരിശോധനകൾ കർശനമായത് കൊണ്ടാണ് ഇവിടെ ഒരു കൊറോണ മരണം പോലും ഇത് വരെ റിപ്പോർട്ട് ചെയ്യാത്തതും താങ്കളുടെ രാജ്യത്ത് 150 ൽ ഏറെ കൊറോണ മരണം ഇതിനകം തന്നെ വന്ന് കഴിഞ്ഞതും “
ഇത് കേട്ട് ആ ഇറ്റലിക്കാരി മുഖത്തെ ഇൻഡ്യക്കാരോടുള്ള പുച്ഛത്തിന് എന്തോ ഒരു ഇടിവു സംഭവിക്കുന്നത് കാണാൻ കഴിഞ്ഞു എന്ന് മാത്രമല്ല കൂട്ടത്തിൽ ഒന്നും തന്നെ പറയാതെ ബാക്കി പരിശോധനയ്ക്ക് തയ്യാറാവുന്നതും കാണാൻ കഴിഞ്ഞു….
വനിതാ ദിനത്തിൽ ആ ലേഡി ഡോക്ടർ നൽകിയ മറുപടി ഒരു നല്ല കൈയടിക്ക് വക നൽകിയെങ്കിലും പരിസരം എയർപോർട്ട് ആയതിനാലും അവിടെ ഡ്യൂട്ടിയിൽ ആയതിനാലും മനസ്സിൽ നല്ലൊരു കൈയടി കൊടുത്തുകൊണ്ട് അവർക്ക് അഭിനന്ദനം അറിയിച്ചു…
P R Libin
Jr HI CHC Ezhikkara
ഫേസ്ബുക്ക് പോസ്റ്റ്