സിനിമയുടെ സ്‌നേഹിതന് ഇന്ന് വിട! ഐവി ശശിയുടെ സംസ്‌കാരം ഇന്ന് വൈകിട്ട് സാലിഗ്രാമിലെ വീട്ടില്‍

വെള്ളിത്തിരയിലും തിയറ്ററിലും ആള്‍ക്കൂട്ടമെത്തിച്ച സൂപ്പര്‍ ഹിറ്റ് സംവിധായകന്‍ ഐ.വി.ശശിയുടെ (69) സംസ്‌കാരം ഇന്ന്(ബുധന്‍). സാലിഗ്രാമിലെ വീട്ടില്‍ പൊതുദര്‍ശനത്തിനുശേഷം വൈകിട്ട് ആറിനു പൊരൂര്‍ വൈദ്യുതി ശ്മശാനത്തിലാണു സംസ്‌കാര ചടങ്ങുകള്‍. നടി സീമയാണു ഭാര്യ. സംവിധായകന്‍ പ്രിയദര്‍ശന്റെ അസിസ്റ്റന്റ് അനി, അനു എന്നിവരാണു മക്കള്‍. മരുമകന്‍: മിലന്‍ നായര്‍. മകളെ കാണാന്‍ ചൊവ്വാഴ്ച വൈകിട്ട് ഓസ്‌ട്രേലിയയിലേക്കു പോകാനിരിക്കെയായിരുന്നു അന്ത്യം. ദീര്‍ഘകാലമായി കരള്‍ അര്‍ബുദത്തിനു ചികില്‍സയിലായിരുന്നു.

മലയാളത്തില്‍ ഏറ്റവുമധികം ചിത്രങ്ങള്‍ സംവിധാനം ചെയ്ത രണ്ടു സംവിധായകരില്‍ ഒരാളാണ് ഐ.വി.ശശി. മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി നാലു പതിറ്റാണ്ടിനിടെ നൂറ്റന്‍പതിലേറെ ചിത്രങ്ങള്‍ സംവിധാനം ചെയ്തു. 1948 മാര്‍ച്ച് 28നു കോഴിക്കോട്ടു ജനിച്ച ഇരുപ്പം വീട്ടില്‍ ശശിധരന്‍ എന്ന ഐ.വി.ശശി കലാസംവിധായകനായാണു ചലച്ചിത്രലോകത്തെത്തിയത്. ഉല്‍സവമാണ് (1975) ആദ്യ ചിത്രം. വില്ലനായി തിളങ്ങിനിന്ന ഉമ്മറായിരുന്നു നായകന്‍. 1978ല്‍ ‘അവളുടെ രാവുകളി’ലൂടെയാണ് ഹിറ്റ് മേക്കര്‍ വിശേഷണം നേടിയത്.

 

Related posts