കോഴിക്കോട്: ഐ.വി. ശശിയാത്രയാകുന്നത് ഒരു സിനിമ കൂടി സംവിധാനം ചെയ്യണമെന്ന അതിയായ ആഗ്രഹത്തോടെ. കോഴിക്കോട് മലയാളസിനിമയിലെ താരങ്ങളെല്ലാം ഒത്തൊരുമിച്ച നൽകിയ സ്വീകരണ ചടങ്ങിൽ ഐവി ശശി ആ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. മമ്മുട്ടി, മോഹൻലാൽ എന്നിവരുൾപ്പെട്ട വേദിയിലായിരുന്നു അദ്ദേഹം ആഗ്രഹം പ്രകടിപ്പിച്ചത്. കോഴിക്കോട് ജില്ലാകളക്ടറായിരുന്ന എൻ. പ്രശാന്ത് തിരക്കഥയൊരുക്കുന്ന ചിത്രമായി മോഹൻലാലിനെ നായകനാക്കി ചെയ്യാൻ ഐ.വി. ശശി തീരുമാനിച്ചിരുന്നത്. എന്നാൽ എന്തുകൊണ്ടോ ആസിനിമ മുന്നോട്ടുപോയില്ല. നിർമാതാക്കൾ ഉൾപ്പെടെയുള്ളവർക്ക് ഐവിശശിയുടെ ആരോഗ്യസ്ഥിതിയിൽ സംശയമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ പലവിധ കാരങ്ങൾകൊണ്ട് ആ സിനിമ നടന്നില്ല.
കോഴിക്കോട് സ്വപ്നനഗരിയിൽ നടന്ന ആദരിക്കൽ ചടങ്ങിൽ താരരാജാക്കൻമാർ ഉൾപ്പെടെ മലയാള സിനിമ ഒന്നടങ്കം എത്തിയിരുന്നു. അന്നും ഐ.വി. ശശി ഉൾപ്പെടെയുള്ള സംവിധായകർക്കൊപ്പമുള്ള അനുഭവങ്ങൾ അവർ പങ്കുവയ്ക്കുകയും ചെയ്തു. കോഴിക്കോട് വെസ്റ്റ് ഹിൽ സ്വദേശിയാണെങ്കിലും ചെന്നെയിൽ താമസമാക്കിയതോടെ നാട്ടകാരുമായി വലിയ ബന്ധമൊന്നും അവസാനകാലത്ത് ഉദ്ദേഹം പുലർരത്തിയിരുന്നില്ല. അങ്ങാടിപോലുള്ള സൂപ്പർഹിറ്റ് ചിത്രങ്ങൾക്ക് അദ്ദേഹം ലൊക്കേഷനാക്കിയത് കോഴിക്കോടിശനയായിരുന്നു.
വലിയങ്ങാടിയിലായിരുന്നു ഷുട്ടിംഗ്. ഭൂരിഭാഗം ചിത്രങ്ങൾക്കും അദ്ദേഹം ലൊക്കേഷനാക്കിയത് കോഴിക്കോട് നഗരത്തെയായിരുന്നു. നഗരത്തിൽ എത്തിയാൽ കോഴിക്കോട് മഹാറാണിഹോട്ടലിൽ താമസിക്കാറുള്ള അദ്ദേഹത്തിന്റെ സൂപ്പർ ഹിറ്റ് ചിത്രങ്ങളെല്ലാം പിറന്നത് ആ കോഴിക്കോടൻ ചർച്ചകളിലായിരുന്നു എന്നതും ശ്രദ്ദേയം.