ഐ.വി.ശശിയുടെ മകൻ അനി ശശിയുടെ ചിത്രത്തിൽ പ്രണവ് മോഹൻലാൽ നായകൻ. ആക്ഷന് പ്രധാന്യം നൽകുന്ന ചിത്രം ബിഗ്ബജറ്റിലാണ് ഒരുങ്ങുന്നതെന്നാണ് അറിയാൻ സാധിക്കുന്നത്. ചിത്രത്തിനായി തിരക്കഥയൊരുക്കുന്നതും അനി തന്നെയാണ്.
ചിത്രത്തിലെ മറ്റ് താരങ്ങളെ കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നിട്ടില്ല. അടുത്ത വർഷം ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങും. അരുൺ ഗോപിയുടെ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലാണ് പ്രണവ് ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. ഇതിന് ശേഷമാണ് അനി ശശിയുടെ ചിത്രത്തിൽ അഭിനയിക്കുക.