മുംബൈ: കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുകുമനോവിച്ചിനു നോട്ടീസ് അയച്ച് എഐഎഫ്എഫ്. ഐഎസ്എല്ലിൽ 2023 സീസണിൽ ബംഗളൂരു എഫ്സിക്ക് എതിരായുള്ള നിർണായക മത്സരം ബഹിഷ്കരിച്ചതിനാണ് നോട്ടീസ്.
പരിശീലകൻ മത്സരത്തെ അപകീർത്തിപ്പെടുത്തി എന്നതാണ് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ കണ്ടെത്തിയത്. തുടർന്നാണ് വാക്കൗട്ട് ചെയ്തതിനു പരിശീലകന് നോട്ടീസ് പുറപ്പെടുവിച്ചത്.
എഐഎഫ്എഫിന്റെ 2021 ലെ ഡിസ്സിപ്ലിനറി കോഡിലെ സെക്ഷൻ രണ്ട് പ്രകാരമുള്ള നടപടികളാണ് ഇവാനെതിരെ ചുമത്തിയിരിക്കുന്നത്.