അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പുത്രി ഇവാങ്ക വാർത്തകളിലെ സ്ഥിരം സാന്നിധ്യമാണ്. തന്റെ അച്ഛന്റെ പരുക്കൻ നിലപാടുകളെ തിരുത്തിയും ന്യായീകരിച്ചുമൊക്കെയാണ് ഇവാങ്ക വാർത്തകൾ സൃഷ്ടിക്കാറുള്ളത്. ഇപ്പോഴിതാ തനിക്ക് ആരാധകരിൽനിന്നു ലഭിക്കുന്ന കത്തുകളുടെ ബാഹുല്യം പുറത്തറിയിച്ചാണ് മുപ്പത്തഞ്ചുകാരിയായ ഇവാങ്ക വാർത്ത സൃഷ്ടിച്ചിരിക്കുന്നത്.
കത്തുകൾ മേശപ്പുറത്ത് നിരത്തി അതിനു സമീപം ചിരിച്ചുകൊണ്ടിരിക്കുന്ന ചിത്രം ഇവാങ്ക ട്വിറ്ററിലും ഇൻസ്റ്റാഗ്രാമിലും പങ്കുവച്ചതോടെ സോഷ്യൽ മീഡിയയിലെ വിമർശകർ ഉണർന്നു. ഒൗദ്യോഗികാവശ്യങ്ങൾക്കായി വന്ന കത്തുകൾ ഇവാങ്ക ആരാധകരുടേതായി ചിത്രീകരിക്കുകയാണെന്നാണ് ഒരു വിഭാഗം വിമർശനമുന്നയിച്ചത്. പദവിക്ക് ചേർന്ന പ്രവൃത്തിയല്ലെന്നും ഇവാങ്ക അച്ഛനേപ്പോലെ പെരുമാറരുതെന്നു പറഞ്ഞവരും ഏറെയാണ്. എന്തായാലും വിമർശനങ്ങളും ട്രോളുകളുമൊക്കെയായി ഇവാങ്കയുടെ പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ വൈറലായിക്കഴിഞ്ഞു.