ഐ.വി. ശശി എന്ന സംവിധായകനെ ഗോള്‍ഫ് ക്യാപ്പില്ലാതെ മലയാളികളോ സിനിമാ പ്രവര്‍ത്തകരോ കണ്ടിട്ടില്ല. അത്രത്തോളം ആ ശരീരത്തിന്റെ ഒരു ഭാഗമായി തീര്‍ന്നിരുന്നു ഗോള്‍ഫ് ക്യാപ്പ്.
ഏത് ആള്‍ക്കൂട്ടത്തിലും അദ്ദേഹത്തെ തിരിച്ചറിയാന്‍ ആ ഗോള്‍ഫ് ക്യാപ് സഹായിച്ചു. ഗോള്‍ഫ് ക്യാപിനെക്കുറിച്ച് അത്ര അറിവില്ലായിരുന്ന മലയാളി പ്രേക്ഷകര്‍ അതിനെ ഐ.വി. ശശി തൊപ്പി എന്നു വിളിച്ചു.
തൊപ്പിയില്ലാതെ സിനിമാ സംവിധായകരെ കാണാനാകില്ലെങ്കിലും ഐ.വി. ശശിയുടെ തൊപ്പി അക്കാലത്തു ഒരു പുതുമ തന്നെയായിരുന്നു.
പൊതുവേദികളിലും സ്വകാര്യ ചടങ്ങുകളിലും അദ്ദേഹത്തെ ഈ തൊപ്പിയില്ലാതെ കാണാനാവില്ലായിരുന്നു.
ഒടുവില്‍ പൊതുദര്‍ശനത്തിനു വച്ചപ്പോഴും ജീവിതത്തില്‍ ഉടനീളം ഉണ്ടായിരുന്ന ആ ഗോള്‍ഫ് ക്യാപ് അദ്ദേഹത്തിന്റെ ശിരസില്‍ ചേര്‍ന്നു കിടന്നിരുന്നു. മരണത്തിലും വിട്ടു പിരിയാതെ….
-പിജി