കൊച്ചി: കേരളാ ബ്ലാസ്റ്റേഴ്സിന്‍റെ സൂപ്പർ താരം ഇയാൻ ഹ്യൂമിന് പരിക്ക്. ഈ സീസണിലെ ഇനിയുള്ള മത്സരങ്ങളിൽ താരം കളിച്ചേക്കില്ലെന്ന് കേരളാ ബ്ലാസ്റ്റേഴ്സ് മാനേജ്മെന്‍റ് വാർത്താക്കുറിപ്പിൽ അറിയിച്ചു. പൂനെക്കെതിരായ മത്സരത്തിലാണ് ഹ്യൂമിന് പരിക്കേറ്റത്. കൂടുതൽ കരുത്തനായി തിരിച്ചെത്തുമെന്ന് ഹ്യൂം ട്വീറ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.
ഇന്ന് കോൽക്കത്തയ്ക്കെതിരായി കേരള ബ്ലാസ്റ്റേഴ്സിന്‍റെ മത്സരമുള്ളത്. നിലവിലുള്ള ചാന്പ്യന്മാരായ എടികെയ്ക്കെതിരേ വിജയിച്ചാൽ മാത്രമേ കേരളത്തിന് പ്ലേ ഓഫ് സാധ്യതയുള്ളൂ. ഈ സാഹചര്യത്തിൽ സൂപ്പർ താരത്തിന് പരിക്കേറ്റത് ടീമിനെ പ്രതിരോധത്തിലാക്കാൻ സാധ്യതയുണ്ട്.
കേരള ബ്ലാസ്റ്റേഴ്സിന് ഇന്ന് ക്യാപ്റ്റൻ സന്ദേശ് ജിങ്കനെ ഇറക്കാൻ കഴിയില്ല. നാല് മഞ്ഞക്കാർഡുകൾക്കുള്ള സസ്പെൻഷൻ കാരണം എടികെയുമായുള്ള മത്സരം ജിങ്കനു നഷ്ടപ്പെടും. ഭാഗ്യതാരം ദീപേന്ദ്ര നേഗിയും ഇന്നു കളിക്കില്ല.
This is a tough one to take! From something so innocuous as well! Devastated to be out, but believe me when I say, I WILL BE BACK STRONGER, FITTER & WITH A VENGEANCE! Will keep you all posted with my recovery! I’m gonna be a different animal when I’m back!#WeAreBlasters 💪🏼🤕 https://t.co/xYOIILgxh0
— Iain Hume (@Humey_7) February 8, 2018