വാടാനപ്പള്ളി: ജാബിറിന്റെ ഓട്ടോയിലെ മടക്കയാത്രക്കൂലി കാൻസർ രോഗികൾക്കുള്ളതാണ്. ആറു മാസത്തിനുള്ളിൽ ഇത്തരത്തിൽ സ്വരൂപിച്ച 12,000 രൂപ ഇന്നലെ കൈമാറി, മൂന്നു വർഷമായി ഈ പതിവ് തുടരുന്നു. തൃത്തല്ലൂരിൽ ഓട്ടോറിക്ഷ ഓടിക്കുന്ന ജാബിറിന്റെ വണ്ടിയിൽ ഒരു പെട്ടിയുണ്ട്.
കഴിഞ്ഞ നാലു വർഷമായി മടക്കയാത്രാക്കൂലി ആ പെട്ടിയിലാണ് യാത്രക്കാർ നിക്ഷേപിക്കുക. തന്റെ പ്രാരാബ്ധങ്ങൾക്കു നടുവിലും അവശരെ സഹായിക്കാൻ ജാബിറിനു ഒട്ടും മടിയില്ല. നമ തിരിച്ചറിഞ്ഞ പലരും മടക്കയാത്രക്കൂലിയേക്കാൾ കൂടുതൽ നിക്ഷേപിക്കലുണ്ടെ ന്ന് ജാബിർ പറയുന്നു.
സ്നേഹസ്പർശം പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ നേതൃത്വത്തിൽ കണ്ടെത്തിയ ഡയാലിസിസ് രോഗികൾക്കു വേണ്ടി രക്ഷാധികാരി ഡോ. എൻ.എ. മാഹിൻ ജാബിറിൽ നിന്ന് തുക ഏറ്റുവാങ്ങി. തൃത്തല്ലൂർ വെസ്റ്റ് എസ്കെഎസ്എസ്എഫ് പ്രസിഡന്റ ും സഹചാരി കണ്‍വീനറുമായ ജാബിർ സ്വന്തമായി രക്തബാങ്കും നടത്തുണ്ട്. സി.എം. നൗഷാദ്, ഇ.ബി. ഉണ്ണികൃഷ്ണൻ, റഉൗഫ് ചേറ്റുവ, സോമനാഥൻ ചാളിപ്പാട്ട് എന്നിവരും ചടങ്ങിൽ പങ്കെടുത്തു.