മുക്കം: സോക്കറിന്റെ രാജാക്കമാരൻമാരായ ബ്രസീലിന്റെ സ്വന്തം പഴം ജബോട്ടിക്കാബ എന്ന മര മുന്തിരി വിളഞ്ഞിരിക്കുകയാണ് ജില്ലയുടെ കിഴക്കൻ മേഖലയിലും.
തണ്ടിൽ കായ്ക്കുന്ന ജബോട്ടിക്കാബ നോർത്ത് കാരശേരിയിലാണ് വിളഞ്ഞത്. മറ്റ് പഴങ്ങളിൽ നിന്ന് വ്യത്യസ്തമായി തണ്ടിലാണ് പൂവും കായും ഉണ്ടാവുക എന്നതാണ് ഇതിന്റെ പ്രത്യേകത.
ഒരു തവണ വിളഞ്ഞ് കഴിഞ്ഞാൽ പിന്നെ കാല വ്യത്യാസമില്ലാതെ ഫലം തരുന്നു എന്നതും ഇതിന്റെ പ്രത്യേകതയാണ്. സംസ്ഥാനപാതയുടെ അരികത്തുള്ള നോർത്ത് കാരശേരിയിലെ ഗ്രീൻ ഗാർഡനിലാണ് ഈ അപൂർവ ചെടിയുടെ ഹൈബ്രിഡ് ഇനത്തിലുള്ള ഫലം കായ്ച്ചത്.
സാധാരണ മരം കായ്ക്കാൻ പത്തുവർഷത്തോളം എടുക്കും. എന്നാൽ പുതിയ വെറൈറ്റികൾ മൂന്നുവര്ഷംമുതൽ തന്നെ കായ്ച്ചു തുടങ്ങും.
രണ്ടുവർഷം മുൻപാണ് ഈ ചെടി ഗ്രീൻ ഗാർഡനിൽ എത്തിയത്. കാണാൻ വളരെ ഭംഗിയുള്ള ഈ ഫലം ചട്ടിയിലും വളർത്താനാകുമെന്നതും പ്രത്യേകതയാണ്.